എടത്തനാട്ടുകര: ഇന്ത്യന്‍ ഭരണഘടന പൗരന്മാര്ക്ക് നല്കുന്ന മതേതരത്വ സംരക്ഷണം ഉറപ്പാക്ക ണമെന്ന് കെ.എന്‍.എം. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ‘മതം, മിതത്വം, സുരക്ഷിതത്വം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന കാപെയിന്റെ ഭാഗമായി സംഘടിപ്പിച്ച മുജാഹിദ് മണ്ഡലം സമ്മേളനം എസ്.എം.ഇ.സി. സെന്റര്‍ പ്രിന്‍സിപ്പല്‍ ഇദ്രീസ് സ്വലാഹി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ‘കേരള മുസ്ലിം നവോത്ഥാന ചരിത്രം’ വോള്യം രണ്ട് ‘ചരിത്രവും ദര്‍ശനവും’ എന്ന ഗ്രന്ഥ ത്തിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. മണ്ഡലം ജോയിന്റ് സെക്രട്ടറി സി. യൂസഫ് ഹാജി പുസ്തകം ഏറ്റുവാങ്ങി.
കോട്ടപ്പള്ള സന ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കാപ്പില്‍ മൂസ ഹാജി അധ്യക്ഷനായി. കണ്ണൂര്‍ ദാറുല്‍ ബയ്യിന എം.ഡി. ഉനൈസ് പാപ്പിനിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. കെ.എന്‍.എം. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സെക്രട്ടറി പി.പി. സുബൈര്‍ മാസ്റ്റര്‍, മണ്ഡലം ജോയിന്റ് സെക്രട്ടറി സി. യൂസഫ് ഹാജി, ഐ.എസ്.എം. ജില്ലാ ജോയിന്റ് സെക്രട്ടറി വി.സി. ഷൗക്കത്തലി, എം.എസ്.എം. ജില്ലാ വൈസ് പ്രസിഡന്റ് അഫീഫ് സലാഹി എന്നിവര്‍ സംസാരിച്ചു.
‘തിരിച്ചറിവിന്റെ പുതുകാലം’ എന്ന പ്രമേയത്തില്‍ നവംബര്‍ 13 മുതല്‍ 15 വരെ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ‘ജെന്‍ എം’ എം.എസ്.എം. സംസ്ഥാന കോണ്‍ഫറന്‍സിലേക്കുള്ള എടത്ത നാട്ടുകര നോര്‍ത്ത് മണ്ഡലം രജിസ്ട്രേഷന് പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പ്രസിഡന്റ് മുര്‍ഷിദ് സ്വലാഹി, അനസ് സ്വലാഹി പാലക്കാഴി എന്നിവര്‍ നേതൃത്വം നല്കി.
