കാഞ്ഞിരപ്പുഴ: കുട്ടികളുടെ മാനസികാരോഗ്യത്തിനും വളര്‍ച്ചയ്ക്കും മുന്‍ഗണന നല്കുന്ന തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് സ്പെഷ്യല്‍ എന്റീച്ച്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്. പൊറ്റശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്പെഷ്യല്‍ എന്റി ച്ച്മെന്റ് പ്രോഗ്രാം ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാനുള്ള ജീവിത തത്ത്വങ്ങളും മാനസികക്കരുത്തും കുട്ടി കളില്‍ വളര്‍ത്തിയെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേകിച്ച്, മലയോര- തീരദേശ മേഖലകളില്‍ ജീവിക്കുന്ന കുട്ടികളുടെ അതിജീവനത്തിന് ഊന്നല്‍ നല്‍കും. നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ ‘കൂടെ’ പദ്ധതിയിലൂടെ അട്ടപ്പാടി ഉള്‍പ്പെടെയുള്ള പിന്നോക്ക മേഖലകളില്‍ കൊഴിഞ്ഞുപോയ കുട്ടികളെ തിരികെ ക്ലാസുമുറികളില്‍ എത്തി ക്കാനായി. കുട്ടികളുടെ അടിസ്ഥാന പഠനനിലവാരം ഉയര്‍ത്തുന്നതിനായി കണക്ക്, ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളില്‍ പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കും. ഇതിനായി മൂന്ന്, ആറ് ക്ലാസുകളില്‍ പ്രത്യേക വിലയിരുത്തലും പരിശോധനകളും നടത്തും. ലോകത്ത് അനുദിനം ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കൊപ്പം കുട്ടികളെയും പ്രാപ്തരാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. ഇതിന്റെ ഭാഗമായാണ് ഡിജിറ്റല്‍ സ്ക്വയര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ വലിയ പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു എം ശങ്കര്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായ ത്ത് മെമ്പര്‍ ബീന ജോയ്, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ ജോയ് ജോസഫ് , ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്്ജിംഗ് കമ്മിറ്റി ചെയര്മാന് നിസാമുദ്ദിന് പൊന്നങ്കോട്, കാഞ്ഞിര പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രന് , പാലക്കാട് ഡി ഡി ഇ ടി.എം സലീന ബീവി, എസ് എസ് കെ ഡി പി സി ടി. ഷൗക്കത്ത് അലി , മണ്ണാര്‍ക്കാട് ഡി ഇ ഓ വി അനിത, മണ്ണാര്‍ക്കാട് എ ഇ ഓ സി. അബുബക്കര്‍, മണ്ണാര്‍ക്കാട് ബി.പി.സി. സലീം നാലകത്ത്, ഡയറ്റ് ഫാക്കല്‍റ്റി ഡോ. ഷഹീദലി, ടി,പി ടി എ പ്രസിഡന്റ് പി. ജയരാജന് പ്രിന്‍സിപ്പല്‍ പി സന്തോഷ്കുമാര്‍, പ്രധാനാ ധ്യാപിക സബിത എന്നിവര്‍ പങ്കെടുത്തു.
