കാഞ്ഞിരപ്പുഴ: നാലര പതിറ്റാണ്ട് പിന്നിട്ടിട്ടും പൂര്‍ണമായ കമ്മീഷനിങ് യാഥാര്‍ഥ്യമാകാതെ കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി.മൂന്ന് താലൂക്കുകളിലെ കര്‍ഷകരുടെ സ്വപ്ന പദ്ധതിക്ക് ഞായറാഴ്ച 46 വയസ് തികയുമ്പോഴും ഒന്നാം ഘട്ടം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. നിര്‍ദേശിക്കപ്പെട്ട തുപ്പനാട് പദ്ധതിയുടെ അനിശ്ചിതത്വവും വിതരണശൃംഖല പൂര്‍ണമായി നിര്‍മിക്കാന്‍ സാധിക്കുത്തതുമാണ് പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്കെത്താന്‍ തടസമാകുന്നത്.
കാര്‍ഷിക മേഖലയുടെ ജീവനാഡി
മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പാലക്കാട് താലൂക്കുകളിലെ കാര്‍ഷികമേഖലയ്ക്കും കുടിവെള്ളവിതര ണത്തിനും ഉപകാരപ്രദമാകുന്ന പദ്ധതിക്ക് മൂന്നാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1961-ലാണ് അംഗീകാരം ലഭിച്ചത്. 1964-ല്‍ ആസൂത്രണ കമ്മീഷനും 1966-ല്‍ സംസ്ഥാന സര്‍ക്കാരും ഭരണാനുമതി നല്കി. 3.65 കോടി രൂപ അടങ്കല്‍ തുകയില്‍ നിര്‍മാണം ആരംഭിച്ച പദ്ധതിയുടെ ഭാഗിക ഉദ്ഘാടനം 1980-ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരാണ് നിര്‍വഹിച്ചത്. പുളിക്ക ലില്‍ കാഞ്ഞിരപ്പുഴ നദിയ്ക്ക് കുറുകെ 2,128 മീറ്റര്‍ നീളത്തില്‍ ഡാം നിര്‍മിച്ച് 17 പഞ്ചായത്തുക ളിലെയും രണ്ട് നഗരസഭകളിലെയും കാര്‍ഷിക പുരോഗതി ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയത്. 70.8 ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ടിന്റെയും 250 കിലോമീറ്റര്‍ കനാലു കളുടെയും നിര്‍മാണം പൂര്‍ത്തിയായതോടെയാണ് അന്ന് ഉദ്ഘാടനം നടത്തിയത്.
9,713 ഹെക്ടര്‍ കൃഷിക്ക് വെള്ളമെത്തിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും നിലവില്‍ 8,467 ഹെക്ടര്‍ ഭൂമിയിലേക്ക് മാത്രമേ വെള്ളം ലഭ്യമാക്കാനാകുന്നുള്ളൂ.പദ്ധതിക്കായി നിര്‍മിക്കേണ്ട പ്രധാന കനാലുകളില്‍ തെങ്കര ഭാഗത്തേക്കുള്ള 9.63 കിലോമീറ്റര്‍ നീളം വരുന്ന വലതുകര കനാല്‍ പൂര്‍ണ്ണമാണ്. എന്നാല്‍ പട്ടാമ്പി ഭാഗത്തേക്കുള്ള 66 കിലോമീറ്റര്‍ നീളമുള്ള ഇടതുകര കനാലില്‍ 61.7 കിലോമീറ്റര്‍ മാത്രമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ആകെ 196.082 കിലോമീറ്റര്‍ ദൂരം വരുന്ന ഉപകനാലുകളില് 174.275 കിലോമീറ്ററും നിര്‍മിച്ചിട്ടുണ്ട്. ഇടതുകര കനാലിന്റെ വാലറ്റ ഭാഗത്ത് ഏകദേശം നാല് കിലോമീറ്ററും മാരായമംഗലം, കുലുക്കല്ലൂര്‍, കുളപ്പുള്ളി നോര്‍ത്ത്, വല്ലപ്പുഴ എന്നീ വിതരണശൃംഖലകളുടെ നിര്‍മാണവും പൂര്‍ത്തിയാക്കേണ്ടതുണ്ട്. സ്ഥലമേറ്റെടുപ്പിലെ തടസ്സങ്ങള്‍ മൂലമാണ് ഇത് നീണ്ടുപോകുന്നത്. ഈ ഭാഗത്ത് 23.74 കിലോമീറ്റര്‍ ദൂരം ഉപകനാ ലുകളും പൂര്‍ത്തീകരിക്കണം.
സമ്പൂര്‍ണമാകാന്‍ വേണം കോടികള്‍
പദ്ധതി രൂപരേഖപ്രകാരമുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ ആകെ 250 കോടി രൂപ വേണ്ടിവരുമെന്നാണ് ജലസേചന വകുപ്പ് അധികൃതര്‍ കണക്കാക്കുന്നത്. ഇതില്‍ സ്ഥലമേറ്റെടു ക്കാന്‍ 100 ഏക്കറിന് 100 കോടി രൂപയും, ഉപകനാലുകള്‍ക്ക് 60 കോടി രൂപയും, ചെറിയ തടയണ യും പാലവും ഉള്‍പ്പെടെയുള്ള വിവിധ പ്രവൃത്തികള്‍ക്ക് 50 കോടി രൂപയും, കനാല്‍ നിര്‍മാണ ത്തിന് 40 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.കാലപ്പഴക്കം മൂലം കനാലിലൂടെയുള്ള വെള്ളം ചോരുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെങ്കിലും, സര്‍ക്കാര്‍ അനുവദിച്ച് നല്കുന്ന നാമ മാത്രമായ തുക വിനിയോഗിച്ച് അറ്റകുറ്റപണികള്‍ നടത്തിയാണ് ജലവിതരണം സുഗമമാക്കു ന്നത്. ഇതുകൂടാതെ, ചെളിയും മണ്ണും അടിഞ്ഞുകൂടിക്കിടക്കുന്നത് അണക്കെട്ടിന്റെ സംഭരണ ശേഷിയെ ബാധിക്കുന്നുണ്ട്. ഇത് നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് മുന്നോടിയായി പഠന പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ വൈകുകയാണ്.

വാര്‍ത്ത കോപ്പിയടിക്കുന്നവര്‍ ശ്രദ്ധിക്കുക: www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ട ലില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തി ലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രച രിപ്പിക്കുന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെ തിരെ സൈബര്‍സെല്ലില്‍ പരാതിപ്പെടുന്നതായിരിക്കും. മാന്യമായ മാധ്യമപ്രവര്‍ത്തനത്തെ മാനിക്കുക, വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.