മണ്ണാര്‍ക്കാട്: മോഷണം ഉള്‍പ്പടെ മൂന്ന് കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലടച്ചു. വടക്കുമണ്ണം നെയ്യപ്പാടത്ത് വീട്ടില്‍ മുഹമ്മദ് അസ്റുദ്ദീന് (28)നെയാണ് കാപ്പപ്രകാരം കരുതല്‍ തടങ്കലിന് മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചതായി പൊലിസ് അറിയിച്ചു. ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം മണ്ണാര് ക്കാട് എസ്.എച്ച്.ഒയുടെ റിപ്പോര്‍ട്ടില്‍ ജില്ലാ കലക്ടറുടെ ഉത്തരവുപ്രകാരമാണ് നടപടി. അസറു ദ്ദീന്‍ രണ്ട് എന്‍.ഡി.പി.എസ്. കേസുകളിലും ഒരു മോഷണകേസിലും പ്രതിയാണെന്ന് പൊലിസ് അറിയിച്ചു.
