മണ്ണാര്‍ക്കാട്: മികച്ചപഠന നിലവാരത്തിനും ആധുനിക പഠനരീതികള്‍ക്കും അംഗീകാരമായി ബിസിനസ് ഇന്‍സൈറ്റ് മാഗസിന് നല്കുന്ന എജ്യുറൂട്ട്സ് ‘അര്‍ലി എജ്യുക്കേറ്റേഴ്സ് എക്സലന്‍സ് 2026’ പുരസ്കാരം മണ്ണാര്‍ക്കാട് ടൈംകിഡ്സ് പ്രീസ്കൂളിന് ലഭിച്ചു. മികച്ച പ്രീസ്കൂള്‍ വിദ്യാഭ്യാ സത്തിനുള്ള ‘എക്സലന്‍സ് ഇന്‍ പ്രീസ്കൂള്‍ എജ്യുക്കേഷന്‍’ അവാര്‍ഡാണ് ടൈംകിഡ്സ് കരസ്ഥ മാക്കിയത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വെച്ച് മണ്ണാര്‍ക്കാട് ടൈംകിഡ്സ് പ്രീസ്കൂള്‍ മാനേജിങ് ഡയറക്ടര്‍മാരായ സുമയ്യ കല്ലടി, ഉമൈബ ഷഹനാസ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. സംസ്ഥാനത്തെ നാനൂറോളം പ്രീസ്കൂള്‍ അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുത്ത അറുപത് പ്രീസ്കൂളുകള്ക്കാണ് അവാര്‍ഡ് ലഭിച്ചത്. ശിശുവിദ്യാഭ്യാസ രംഗത്ത് നല്കിയ വേറിട്ട സംഭാവ നകള്‍, വിദ്യാലയ വികസനം, കുട്ടികളുടെ സര്‍ഗാത്മക വളര്‍ച്ചയ്ക്കായുള്ള ഇടപെടലുകള്‍ എന്നി വ മുന്‍നിര്‍ത്തിയാണ് ടൈംകിഡ്സ് പ്രീസ്കൂളിനെ ഈ പുരസ്കാരത്തിന് അര്‍ഹരാക്കിയത്.
