കോട്ടോപ്പാടം ആസ്ഥാനമായി സബ് ട്രഷറി അനുവദിക്കണം
മണ്ണാര്‍ക്കാട്: സര്‍വീസ് കാലത്തെ ഓര്‍മ്മകള്‍ പുതുക്കിയും സന്തോഷം പങ്കിട്ടും കേരള സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കുടുംബസംഗമം നടന്നു. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചവരുടെ കൂടിച്ചേരല്‍ പാട്ടും കളിയും ചിരിയും ചിന്തകളുമായി വേറിട്ടതായി. നിയോജകമണ്ഡലംതല കുടുംബസംഗമങ്ങളുടെ ജില്ലാത ഉദ്ഘാടനം പൊതുവിദ്യാ ഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് നിര്‍വഹിച്ചു.
കോട്ടോപ്പാടം ആസ്ഥാനമായി പുതിയ സബ് ട്രഷറി അനുവദിക്കുക, വയോജനങ്ങള്‍ക്കായി താലൂക്ക് ആസ്ഥാനത്ത് ഹാപ്പിനസ് ആന്‍ഡ് വെല്‍നസ് പാര്‍ക്ക് സ്ഥാപിക്കുക തുടങ്ങിയ ആവ ശ്യങ്ങള്‍ ഉന്നയിച്ച് അധികൃതര്‍ക്ക് നിവേദനം നല്‍കാനും സംഗമം തീരുമാനിച്ചു. ഫായിദ ടവറി ല്‍ നടന്ന സംഗമത്തില്‍ കെ.എസ്.പി.എല്‍. നിയോജകമണ്ഡലം പ്രസിഡന്റ് എം. അബ്ദു ഫാറൂഖി അധ്യക്ഷനായി.
ജില്ലാ പഞ്ചായത്തംഗങ്ങളായ റഷീദ് ആലായന്‍, റഫീഖ പാറോക്കോട്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി, മണ്ഡലം ജനറല്‍ സെക്രട്ടറി ഹുസൈന് കോളശ്ശേരി, കെ. എസ്.പി.എല്‍ ജില്ലാ പ്രസിഡന്റ്് പാറയില്‍ മുഹമ്മദലി, ജനറല്‍ സെക്രട്ടറി ഹമീദ് കൊമ്പത്ത്, ട്രഷറര്‍ ഇ.എ സുലൈമാന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി.എ റഹ്മാന്, ട്രഷറര്‍ കെ.പി മജീദ് എം.പി.എ.ബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.കൗണ്‍സിലിങ് സൈക്കോളജിസ്റ്റ് ഡോ.എ.കെ ഹരിദാസ് മോട്ടിവേഷന്‍ സെഷന് നേതൃത്വം നല്കി.മനസ്സില്‍ തൊട്ട പാട്ടുകളുമായി കേരള മാപ്പിള കലാ അക്കാദമി മണ്ണാര്‍ക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഇശല്‍ വിരുന്നും നടന്നു.
