പാലക്കാട്: കെ.എസ്.യു അറുപത്തിമൂന്നാം ജന്മദിനത്തിന്റെ ഭാഗമായി കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അറുപ ത്തിമൂന്ന് പേരുടെ അവയവദാനം നടത്തുന്നതിനുള്ള സമ്മതപത്രം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുനര്‍ജ്ജനി പദ്ധതിക്ക് നല്‍കി.ഓണ്‍ ലൈന്‍ ആയാണ് എല്ലാവരുടെയും പേര്്,വിവരങ്ങള്‍ നല്‍കിയത്.കണ്ണാടിയില്‍ വെച്ച് കെ.എസ്.യു ജില്ലാ പ്രസിഡണ്ട് കെ. എസ് ജയഘോഷ് പതാക ഉയര്‍ത്തി.നിഖില്‍ കണ്ണാടി,ശ്യാം ദേവ ദാസ്,അമല്‍ കണ്ണാടി,റിനു തുടങ്ങിയവര്‍ പങ്കെടുത്തു.ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തലും,ശുചീകരണവും നടന്നു.