കുമരംപുത്തൂര്‍:മലയോര മേഖലയായ കുമരംപുത്തൂര്‍ പഞ്ചായത്തി ലെ മൈലാംപാടം,കാരാപ്പാടം പ്രദേശത്ത് ഭീതി പരത്തി വന്യജീവി കളുടെ വിഹാരം.കാട്ടാനയും,പുലിയോട് സാദൃശ്യമുള്ള വന്യജീവി യുമാണ് ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്.ഇന്നലെ പുലര്‍ച്ചെ 2.40 ഓടെയാണ് പുലിയോട് സാദൃശ്യമുള്ള വന്യജീവിയെത്തിയത്.പ്രദേ ശത്തുള്ള ബ്രദേഴ്‌സ് ക്ലബ്ബിന്റെ സിസിടിവിയില്‍ വന്യജീവിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെയോടെ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ശശികുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.കാല്‍പ്പാടുകള്‍ പുലിയുടേതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.വന്യജീവിയെ കൂട് വെച്ച് പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.വീണ്ടും വന്യജീവിയുടെ സാന്നിദ്ധ്യമുണ്ടായാല്‍ കൂട് വെച്ച് പിടികൂടുന്നതി നെ കുറിച്ച് ആലോചിക്കുമെന്ന് എം ശശികുമാര്‍ പറഞ്ഞു.
വന്യജീവിയുടെ സാന്നിദ്ധ്യം പ്രദേശത്ത് ഭീതി സൃഷ്ടിച്ചിട്ടുണ്ട്. മാസ ങ്ങള്‍ക്ക് മുമ്പ് ഒരു പുലിയെ കെണി വെച്ച് പിടികൂടിയതിന്റെ 150 മീറ്ററോളം ദൂരെ മാറിയുള്ള ഭാഗത്താണ് പുലിയെന്ന് തോന്നിക്കുന്ന വന്യജീവി എത്തിയിരിക്കുന്നത്.അത് കൊണ്ട് തന്നെ പ്രദേശത്ത് പുലിയുടെ സാന്നിദ്ധ്യം അവഗണിക്കാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
കാരപ്പാടത്ത് കാട്ടാനയെത്തിയതും പ്രദേശത്തെ ഭീതിയിലാഴ്ത്തി .ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ജനവാസ കേന്ദ്രത്തിന് തൊട്ടടുത്ത് കാട്ടാനയെത്തിയത്.പൊതുപ്രവര്‍ത്തകനായ കണ്ണന്‍ മൈലാംപാടത്തിന്റെ വീടിന് പതിനഞ്ച് മീറ്റര്‍ അകലെ വരെ കാട്ടാനയെത്തി.തത്തേങ്ങേലം ഭാഗത്ത് നിന്നും പുഴ കടന്നാണ് ആന കാരാപ്പാടത്തേക്ക് എത്തിയതെന്നാണ് നിഗമനം.പുഴയോരത്തു ണ്ടായിരുന്ന പന തള്ളി മറിച്ച് ആന തിന്നു.പ്രദേശവാസികള്‍ ബഹ ളം വെച്ച് ആനയെ പുഴകടത്തി വിടുകയായിരുന്നു.കാട്ടാന വീണ്ടും പ്രദേശത്തേക്കെത്താതിരിക്കാന്‍ അധികൃതര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് പൊതുപ്രവര്‍ത്തകനായ കണ്ണന്‍ മൈലാംപാടം ആവശ്യപ്പെട്ടു.
സൈലന്റ് വാലി മലനിരയില്‍ നിന്നാകാം വന്യജീവികള്‍ ജനവാസ കേന്ദ്രത്തിലേക്കെത്തിയതെന്നാണ് അനുമാനം .കാട്ടാനയുള്‍ പ്പടെയുള്ള വന്യജീവികളുടെ ശല്യം പ്രദേശം നേരിടുന്നുണ്ട്. വനാതിര്‍ത്തികളില്‍ ഫെന്‍സിംഗ് ഉള്‍പ്പടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് ഇതിന് കാരണമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം രാജന്‍ ചൂണ്ടിക്കാട്ടി. പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ വനംവകുപ്പ് തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.