മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാ ര്‍ക്കാട് നിയോജക മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ വ്യാപാ രികള്‍ ഞായര്‍ ശുചീകരണ ദിനമായി ആചരിക്കാന്‍ ഓണ്‍ലൈന്‍ വഴി ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.ഇതിന്റെ ഭാഗമായി പൊതു സ്ഥലങ്ങള്‍,വ്യാപാര സ്ഥാപനനവും പരിസരവും, വീടും പരിസര വും വൃത്തിയാക്കും. പച്ചക്കറി കൃഷിയുടെ പ്രോത്സാഹനാര്‍ത്ഥം ഹരിതഭവനം അടുക്കളത്തോട്ടം പദ്ധതിയും വനം വകുപ്പിന്റെ സഹകരണത്തോടെ പരിസ്ഥിതി ദിനത്തിന് വ്യക്ഷതൈകളുടെ വിതരണവും എല്ലാ യൂണിറ്റിലും നടത്താനും തീരുമാനിച്ചു. കോവി ഡ് 19 സുരാക്ഷാ ബോധവല്‍ക്കരണ പോസ്റ്റര്‍ എല്ലാ വ്യാപാര സ്ഥാപ നങ്ങളുടെയും മുന്നില്‍ പതിക്കും. വ്യാപാരികള്‍ക്ക് ഈ വിഷയത്തി ല്‍ ആവശ്യമായ ബോധവല്‍ക്കരണം നടത്തും.നിലവിലെ വ്യാപാര മാന്ദ്യവും,സ്ഥാപനങ്ങള്‍ എല്ലാ ദിവസവും തുറക്കാന്‍ കഴിയാത്ത അവസ്ഥയും പരിഗണിച്ച് കെട്ടിട ഉടമകള്‍ വ്യാപാരികള്‍ക്ക് വാടക യില്‍ പരമാവധി ഇളവുകള്‍ അനുവദിക്കണമെന്നും യോഗം ആവ ശ്യപ്പെട്ടു. ഓണ്‍ലൈനായി നടന്ന യോഗത്തിന് മണ്ഡലം പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ അധ്യക്ഷത വഹിച്ചു. ഷമിം കരുവള്ളി, ലിയാ ക്കത്തലി അലനല്ലൂര്‍, ഷമിര്‍ യൂണിയന്‍, മുഫീന ഏനു, രാജഗോപാ ല്‍, ജോയ് മണിമല എന്നിവര്‍ സംസാരിച്ചു