മണ്ണാര്ക്കാട്: സബ്സിഡി വിതരണത്തിലൂടെയും കാര്യക്ഷമമായ വിപണി ഇടപെടലുകളിലൂ ടെയും സാധാരണക്കാരുടെ ജീവിതച്ചെലവ് കുറയ്ക്കാനും സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാ ക്കാനും സപ്ലൈകോയ്ക്ക് സാധിക്കുന്നതായി പഠനറിപ്പോര്ട്ട്.തിരുവനന്തപുരം ജില്ലയിലെ 1,380 കുടുംബങ്ങള്, പാലക്കാട് ജില്ലയിലെ 317 കര്ഷകര്, സപ്ലൈകോയുമായി ബന്ധപ്പെട്ട് പ്രവര്ത്തി ക്കുന്ന 29 വ്യാപാരികള് എന്നിവരില് നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില് ‘കമ്മ്യൂണിക്കേഷന് മന്ത്ര’ എന്ന ഏജന്സിയാണ് പഠനം നടത്തിയത്. പഠന റിപ്പോര്ട്ട് ലോക ഭക്ഷ്യദിനമായ വെള്ളിയാഴ്ച തിരുവനന്തപുരം വഴുതക്കാട് മൗണ്ട് കാര്മല് ഹാളില് രാവിലെ 11.45-ന് നടക്കുന്ന ചടങ്ങില് വി.ഡി സതീശന് പ്രകാശനം ചെയ്യും. ഭക്ഷ്യവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷനാകും.
ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങള് കൈവരിക്കുന്നതിന് സപ്ലൈകോ നല്കുന്ന ശ്രദ്ധേയമായ സംഭാവനകളാണ് റിപ്പോര്ട്ടില് ചൂണ്ടിക്കാണിക്കുന്നത്.ദാരിദ്ര്യനിര്മാര്ജനം,വിശപ്പുരഹിത ലോകം,മാന്യമായ തൊഴിലും സാമ്പത്തിക വളര്ച്ചയും,അസമത്വങ്ങള് കുറയ്ക്കല് എന്നീ നാല് പ്രധാന സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള സപ്ലൈകോയുടെ സംഭാവനകളാണ് പഠനം വിലയിരുത്തുന്നത്. അന്താരാഷ്ട്രതലത്തില് ഭക്ഷ്യസുരക്ഷയും സാമൂഹികക്ഷേമവും ഉറപ്പാക്കു ന്നതിനായി വിവിധ രാജ്യങ്ങള് വ്യത്യസ്ത മാതൃകകള് പിന്തുടരുന്നുണ്ട്.
ബ്രസീല്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും നോര്ഡിക് രാജ്യങ്ങളിലെ സഹകരണ സം വിധാനങ്ങളിലും പൊതുവിതരണം, കാര്ഷിക സംഭരണം, വിപണി ഇടപെടല് തുടങ്ങിയ പ്രവര്ത്തനങ്ങളുടെ വിവിധ രൂപങ്ങള് നിലവിലുണ്ട്.എന്നാല്, ക്ഷേമവിതരണം, വിപണി ഇടപെടല്, നെല്ല് സംഭരണം, വിലസ്ഥിരീകരണം എന്നിവയെ ഒരു സ്ഥാപനത്തിന്റെ കീഴില് സംയോജിപ്പിച്ചു പ്രവര്ത്തിക്കുന്ന സപ്ലൈകോയുടെ മാതൃകയ്ക്ക് സവിശേഷമായ പ്രാധാന്യ മുണ്ടെന്ന് പഠനം വിലയിരുത്തുന്നു. ജനങ്ങളുടെ ഭക്ഷ്യസുരക്ഷയും ഉപഭോക്തൃക്ഷേമവും കര്ഷകരുടെ ഉപജീവനവും ഒരുപോലെ പരിഗണിക്കുന്ന ഈ മാതൃക, സുസ്ഥിര വികസന ലക്ഷ്യങ്ങള് പ്രാവര്ത്തികമാക്കുന്നതില് കേരളത്തിന്റെ പൊതുമേഖല ഇടപെടലുകളുടെ പ്രസക്തി ഉയര്ത്തിക്കാട്ടുന്നു.
