മണ്ണാര്ക്കാട്: പട്ടികജാതി വിഭാഗങ്ങളുടെ ഭവന പൂര്ത്തീകരണത്തിനും പുനരുദ്ധാരണത്തിനു മായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന 2026-27 വര്ഷത്തെ ‘സേഫ്’ (സെക്യൂര് അക്കോ മഡേഷന് ആന്ഡ് ഫെസിിലിറ്റി എന്ഹാന്സ്മെന്റ്) പദ്ധതിയിലേക്ക് പാലക്കാട് ജില്ലയില് ഇതു വരെ 216 അപേക്ഷകള് ലഭിച്ചു. പാലക്കാട് ബ്ലോക്ക് – 16, ചിറ്റൂര് – 46, മണ്ണാര്ക്കാട് – 4, നെന്മാറ- 22, പട്ടാമ്പി – 2, ശ്രീകൃഷ്ണപുരം – 1, തൃത്താല-2, ആലത്തൂര് – 32, കുഴല്മന്ദം -36, ഷൊര്ണൂര് -7, മലമ്പുഴ -9, പാലക്കാട് മുനിസിപ്പാലിറ്റി – 7, കൊല്ലങ്കോട് – 21, ഒറ്റപ്പാലം – 11 എന്നിങ്ങനെയാണ് അപേക്ഷ ലഭിച്ചത്.
യോഗ്യരായ കുടുംബങ്ങള്ക്ക് രണ്ടു ലക്ഷം രൂപ വീതമാണ് ധനസഹായം അനുവദിക്കുന്നത്. 2006 ഏപ്രില് ഒന്നിനു ശേഷം ഭവന പൂര്ത്തീകരണം നടത്തിയ, 1000 ചതുരശ്രയടി വരെ വിസ്തീര്ണ മുള്ള വീടുള്ളവര്ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. കഴിഞ്ഞ അഞ്ചു വര്ഷത്തിനിടെ ഭവന നിര്മാണത്തിനോ പുനരുദ്ധാരണത്തിനോ സര്ക്കാര് ധനസഹായം ലഭിച്ചിട്ടില്ലാത്തവരും വാര്ഷി ക വരുമാനം ഒരു ലക്ഷം രൂപയില് കവിയാത്തതുമായ പട്ടികജാതി കുടുംബങ്ങള്ക്കാണ് അര്ഹ ത. വീട് അപേക്ഷകന്റെയോ പങ്കാളിയുടെയോ പേരില് ഉള്ളതായിരിക്കണം.
മേല്ക്കൂര പൂര്ത്തീകരണം, ടോയ്ലറ്റ് നിര്മാണം, ഭിത്തി ബലപ്പെടുത്തല്, വാതില്- ജനലുകള് സ്ഥാപിക്കല്, അടുക്കള നവീകരണം, ഫ്ളോറിംഗ്, പ്ലാസ്റ്ററിംഗ്, ഇലക്ട്രിക്കല്, പ്ലമ്പിംഗ് ജോലികള് എന്നിവയ്ക്കാണ് തുക നല്കുക. ഈ വര്ഷം ജില്ലയില് നിന്നുമാത്രം 600 ഗുണഭോക്താക്കള്ക്കാ ണ് പദ്ധതിയുടെ ആനുകൂല്യം അനുവദിക്കുന്നത്. ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭാ പട്ടികജാതി വികസന ഓഫിസുകളിലാണ് അപേക്ഷ നല്കേണ്ടത്. അവസാന തീയതി ഒക്ടോബര് 31. വിവരങ്ങള്ക്ക് scdd.kerala.gov.in, ഫോണ്: 8547630118.
