കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഗവ.എല്.പി. സ്കൂളില് ലോകഭക്ഷ്യദിനാചരണവും കോട്ടോപ്പാ ടം പഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ഉജ്വലം-26ന്റെ സ്കൂള് തല ഉദ്ഘാടനവും ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന് സൈനുദ്ദീന് താളിയില് നിര്വ ഹിച്ചു. 18വര്ഷത്തോളമായി സ്കൂളില് പാചകതൊഴിലാളിയായി സേവനം ചെയ്യുന്ന സുന്ദരിയെ ചടങ്ങില് ആദരിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് എം.പി രാജീവ് അധ്യക്ഷനായി. ഗ്രാമ പഞ്ചായ ത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സുമയ്യ ചേരേത്തൊടി, പ്രധാന അധ്യാപകന് സലിം മാസ്റ്റര്, ജൂനിയര് ഹെല്ത്ത് ഇന്സ്പെക്ടര് അനുഷ, ആസ്യ, ഗോവിന്ദന്കുട്ടി മാസ്റ്റര് തുടങ്ങിയവര് സംസാരിച്ചു.
