എടത്തനാട്ടുകര: വിദ്യാര്ഥികളില് ജനാധിപത്യം, വോട്ടവകാശം, തെരഞ്ഞെടുപ്പ് പ്രക്രിയ എന്നിവയെക്കുറിച്ച് അവബോധം വളര്ത്തുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്ദേശ പ്രകാരം പ്രവര്ത്തിക്കുന്ന ഇലക്ടറല് ലിറ്ററസി ക്ലബ് എടത്തനാട്ടുകര കെ.എസ്.എച്ച്.എം. ആര്ട്സ് കോളജില് രൂപീകരിച്ചു.കോളജ് പ്രിന്സിപ്പല് ഡോ. പി.ആര്. മോഹന്ദാസ് യോഗം ഉദ്ഘാടനം ചെയ്തു.ക്ലബിന്റെ നോഡല് ഓഫീസറായി സുഫൈജയെയും കാംപസ് അംബാസഡറായി ആദര് ശിനെയും തിരഞ്ഞെടുത്തു. അയിഷ, ലിയാന എന്നിവരാണ് കോ-ഓര്ഡിനേറ്റര്മാര്.യോഗത്തില് തഹസില്ദാര് അബ്ദുറഹിമാന് പോത്തുകാടന്, ഡെപ്യൂട്ടി തഹസില്ദാര് പി. അബ്ദുല് സലീം, വില്ലേജ് ഓഫീസര് രാജ്മോഹന്, അസിസ്റ്റന്റ് പ്രൊഫ. അസ്മത്ത്, പൊളിറ്റിക്കല് സയന്സ് വിഭാഗം മേധാവി സി.എന്. നമിത, വിദ്യാര്ഥി പ്രതിനിധി കെ.പി. മുഹമ്മദ് മിദ്ലാജ് എന്നിവര് പങ്കെടുത്തു.
