മണ്ണാര്ക്കാട്: ഒക്ടോബര് 17-ന് മണ്ണാര്ക്കാട് നടക്കുന്ന കേരള സര്വീസ് പെന്ഷനേഴ്സ് ലീഗ് നിയോജക മണ്ഡലം കുടുംബസംഗമ പരിപാടികള്ക്ക് അന്തിമരൂപം നല്കുന്നതിനായി പ്രത്യേക യോഗം ചേര്ന്നു. ജില്ലാ പ്രസിഡന്റ് പാറയില് മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എം.അബ്ദുഫാറൂഖി അധ്യക്ഷനായി.ജനറല് സെക്രട്ടറി ഹമീദ് കൊമ്പത്ത്, അബൂബക്കര് കാപ്പുങ്ങല്, അക്ബറലി പാറോക്കോട്, അബ്ദുല് റഷീദ് ചതുരാല, ടി.മുഹമ്മദുണ്ണി, എം.അബ്ദുല് അസീസ്, കെ.അബൂബക്കര്, കെ.പി.എ റഹ്മാന്, ഉമ്മര് കൂമഞ്ചേരി തുടങ്ങിയവര് സംസാരിച്ചു. ശനിയാഴ്ച ഫായിദ ടവറില് നടക്കുന്ന കുടുംബസംഗമം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്യും. സേവന കാലയളവിലെ അനുഭവങ്ങളും ഓര്മ്മകളും പങ്കു വെക്കുന്ന ഓര്മ്മച്ചെപ്പ്,മനസില്തൊട്ട പാട്ടുകളുമായി ഇശല് വസ ന്തം, മോട്ടിവേഷന് തുടങ്ങിയ വിവിധ സെഷനുകളും നടക്കുമെന്ന് ഭാരവാഹികള് അറിയിച്ചു.ജനപ്രതിനിധികള്, സംഘടനാനേതാക്കള് ഉള്പ്പടെയുള്ളവര് പങ്കെടുക്കും.
