പാലക്കാട്: കല്പ്പാത്തി രഥോത്സവത്തിനോടനുബന്ധിച്ച് ആവശ്യമായ സുരക്ഷാക്രമീകരണ ങ്ങളും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കാന് നിര്ദ്ദേശം. രഥോത്സവവുമായി ബന്ധപ്പെട്ട വിഷയങ്ങള് ചര്ച്ച ചെയ്യാന് ജില്ലാ കളക്ടര് കെ. സുധീറിന്റെ അധ്യക്ഷതയില് ചേര്ന്ന അവലോകനയോഗ ത്തിലാണ് വിവിധ വകുപ്പുകള്ക്ക് നിര്ദേശം നല്കിയത്.
അപകടസാധ്യതകള് ഒഴിവാക്കുന്നതിന്റെ ഭാഗമായി ക്ഷേത്രപരിസരത്ത് പാചകവാതക സിലി ണ്ടറുകളുടെ ഉപയോഗത്തിന് വിലക്ക് ഏര്പ്പെടുത്തി. രഥങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന് പൊതുമരാമത്ത് വകുപ്പ് ഫിറ്റ്നസ് പരിശോധിക്കും. മുതിര്ന്ന പൗരന്മാര്ക്കായി പ്രത്യേക പാത ഒരുക്കുന്ന കാര്യം പരിഗണനയിലാണ്. അടിയന്തര സാഹചര്യങ്ങള് നേരിടാന് പോലീസിന്റെ നേതൃത്വത്തില് എമര്ജന്സി ഇവാക്വേഷന് പ്ലാനും പ്രത്യേക കണ്ട്രോള് റൂമും സജ്ജമാക്കും. ഗതാഗത നിയന്ത്രണം, പാര്ക്കിംഗ് സൗകര്യങ്ങള്, ക്രമസമാധാനപാലനം എന്നിവയുടെ പൂര്ണ ചുമതല പോലീസിനായിരിക്കും.
ഉത്സവമേഖലയിലെ കച്ചവടക്കാര്ക്ക് രജിസ്ട്രേഷന് നിര്ബന്ധമാക്കിയിട്ടുണ്ട്. ഗുണനിലവാര മുള്ള ഭക്ഷണവും ശുചിത്വവും ഉറപ്പുവരുത്താന് ഭക്ഷ്യസുരക്ഷാ വകുപ്പിനെയും നഗരസഭയെ യും ചുമതലപ്പെടുത്തി. റോഡുകളുടെ അറ്റകുറ്റപ്പണികള് വേഗത്തില് പൂര്ത്തിയാക്കാന് പൊതു മരാമത്ത് വകുപ്പിനും നഗരസഭയ്ക്കും നിര്ദ്ദേശം നല്കി. തടസമില്ലാതെ വൈദ്യുതിയും കുടി വെള്ളവും ഉറപ്പാക്കാന് നിര്ദ്ദേശിച്ചു. രഥോത്സവത്തിന്റെ പ്രധാന ദിവസങ്ങളായ നവംബര് 14, 15, 16 തീയതികളില് പ്രത്യേക ആരോഗ്യസംഘത്തിന്റെ സേവനവും ലഭ്യമാക്കും. പൂര്ണമായി ഹരിതചട്ടപാലനം ഉറപ്പാക്കും. ബയോ ടോയ്ലറ്റുകള് സ്ഥാപിക്കുന്നതിനുള്ള സജ്ജീകരണങ്ങള് ഒരുക്കാനും തീരുമാനമായി.
കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ചേര്ന്ന യോഗത്തില് എ.ഡി.എം. അബ്ദുള് ലത്തീഫ്, ആര്. ഡി.ഒ. കെ. ദേവകി, ഉദ്യോഗസ്ഥര്, സംഘാടക സമിതി പ്രതിനിധികള് തുടങ്ങിയവര് പങ്കെടുത്തു.
