മണ്ണാര്ക്കാട്: ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്ത ര്ക്ക് സുരക്ഷിതവും സുഗമവുമായി യാത്ര ഉറപ്പാക്കാന് വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആര്.ടി.സി. മണ്ഡലകാലത്ത് 461 ബസുകളും മകരവിളക്കിന് 561 ബസുകളുമാണ് ആദ്യഘട്ടത്തില് സര്വീസ് നടത്തുക.തീര്ഥാടകരുടെ തിരക്ക് വര്ധിക്കുന്നതിനനുസരിച്ച് കൂടുതല് ബസുകള് ലഭ്യമാക്കാനും ലീസ് വ്യവസ്ഥയില് ബസുകള് ഏര്പ്പെടുത്താനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.
പമ്പനിലയ്ക്കല് ചെയിന് സര്വീസുകള്ക്ക് പുറമെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളെയും പ്രത്യേക സര്വീസ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ഘട്ടംഘട്ടമായി ബസുകള് ക്രമീകരിച്ചിട്ടുണ്ട്. മണ്ഡലപൂജാ ഘട്ടത്തില് 461 ബസുകളും മകരവിളക്ക് ഘട്ടത്തില് 561 ബസുകളുമാണ് ആദ്യഘട്ട ക്രമീകരണത്തിലുള്ളത്. പമ്പ, നിലയ്ക്കല്, ചെങ്ങന്നൂര്, കോട്ടയം, പത്തനംതിട്ട, എരുമേലി, തിരു വനന്തപുരം സെന്ട്രല്, എറണാകുളം, കുമളി, കൊട്ടാരക്കര, പുനലൂര്, അടൂര്, തൃശ്ശൂര്, ഗുരുവാ യൂര്, കായംകുളം തുടങ്ങിയ കേന്ദ്രങ്ങളില്നിന്ന് സ്പെഷ്യല് സര്വീസുകള് ക്രമീകരിക്കും. മണ്ഡലപൂജാ ഘട്ടത്തില് നിലയ്ക്കലില് 180 ബസുകളും മകരവിളക്ക് ഘട്ടത്തില് 220 ബസുകളും വിന്യസിക്കും. ചെങ്ങന്നൂരില് യഥാക്രമം 60, 80 ബസുകളും കോട്ടയത്ത് 50, 60 ബസുകളും ക്രമീകരിച്ചിട്ടുണ്ട്.
രണ്ടുഘട്ടങ്ങളിലായി 1,456 ജീവനക്കാര്
പ്രത്യേക സര്വീസുകളുടെ സുഗമമായ നടത്തിപ്പിനായി പമ്പയിലും നിലയ്ക്കലുമായി ജീവന ക്കാരെ രണ്ടു ഘട്ടമായി വിന്യസിക്കും. മണ്ഡലപൂജാ ഘട്ടത്തില് 678 ജീവനക്കാരെയും മകരവിള ക്ക് ഘട്ടത്തില് 778 ജീവനക്കാരെയും നിയോഗിക്കുന്നതിനായാണ് ക്രമീകരിച്ചിട്ടുള്ളത്. ഡ്രൈവര് മാര്, കണ്ടക്ടര്മാര്, ഇന്സ്പെക്ടര്മാര്, മെക്കാനിക്കുകള്, ഓഫീസ് ജീവനക്കാര്, സുരക്ഷാ ജീവന ക്കാര് തുടങ്ങിയ വിഭാഗങ്ങളിലുള്ള ജീവനക്കാരെയാണ് വിന്യസിക്കുന്നത്. ആദ്യഘട്ടത്തില് 325 ഡ്രൈവര്മാരെയും 225 കണ്ടക്ടര്മാരെയും രണ്ടാംഘട്ടത്തില് 375 ഡ്രൈവര്മാരെയും 275 കണ്ടക്ടര് മാരെയും നിയോഗിക്കും. സര്വീസുകളുടെ സുരക്ഷിതവും കാര്യക്ഷമവുമായ നടത്തിപ്പിനായി ജീവനക്കാര്ക്ക് ഫയര് ആന്ഡ് റെസ്ക്യൂ, മെഡിക്കല് പരിശീലനങ്ങളും നല്കിവരുകയാണ്. മെ ക്കാനിക്കല് ജീവനക്കാര്ക്ക് വിവിധ വാഹന കമ്പനികളുടേതുള്പ്പെടെയുള്ള പരിശീലനങ്ങളും നല്കിക്കഴിഞ്ഞു.
ബജറ്റ് ടൂറിസം സെല് മുഖേന ചാര്ട്ടേഡ് സര്വീസുകള്
കെ.എസ്.ആര്.ടി.സി. ബജറ്റ് ടൂറിസം സെല് മുഖേന ശബരിമല തീര്ഥാടനത്തിനായി ചാര്ട്ടേഡ് ട്രിപ്പുകള് ക്രമീകരിക്കുന്നതിനും ഇതിന് ഓണ്ലൈന് റിസര്വേഷന് സൗകര്യം ഒരുക്കുന്നതി നുമുള്ള നടപടികള് സ്വീകരിച്ചിട്ടുണ്ട്. വിവിധ ഡിപ്പോകള്ക്കും പ്രത്യേക സര്വീസ് കേന്ദ്രങ്ങള് ക്കും സമീപമുള്ള ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് ആവശ്യാനുസരണം പമ്പയിലേക്ക് പ്രത്യേക സര്വീസുകള് നടത്തുന്നതിനും തീര്ത്ഥാടകര്ക്ക് വിശ്രമിക്കുന്നതിനും വിരിവയ്ക്കുന്നതിനും ഉള്പ്പെടെയുള്ള ക്രമീകരണങ്ങളും ഏര്പ്പെടുത്തി വരികയാണ്. ഇതിനായി തെരെഞ്ഞെടുക്കപ്പെ ട്ട എഴുപതില്പ്പരം ക്ഷേത്രങ്ങളുടെ വിവരം വൈകാതെ കെഎസ്ആര്ടിസി പ്രസിദ്ധീകരിക്കുന്ന താണ്. ജനപ്രതിനിധികളുടെ ആവശ്യങ്ങള്കൂടി പരിഗണിച്ച് പുതിയ സര്വീസുകളും അധിക ട്രിപ്പുകളും ക്രമീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
അടിസ്ഥാന സൗകര്യങ്ങളും ഗതാഗത നിയന്ത്രണവും
പമ്പയിലും നിലയ്ക്കലിലും സര്വീസുകള് സുഗമമായി നടത്തുന്നതിനായി ബസ് പാര്ക്കിങ്, ഗാരേജ് സൗകര്യങ്ങള്, ജീവനക്കാരുടെ വിശ്രമ-താമസ സൗകര്യങ്ങള്, ശുചിത്വ സംവിധാനങ്ങള് എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള് സ്വീകരിച്ചുവരികയാണ്. നിലയ്ക്കലില് ബസു കള്ക്ക് ആവശ്യമായ പാര്ക്കിങ് സ്ഥലം ഉറപ്പാക്കുക, അനധികൃത പാര്ക്കിങ് നിയന്ത്രിക്കുക, ബസ് സ്റ്റേഷന് പരിസരത്ത് പൊലീസ് സഹായം ലഭ്യമാക്കുക, ത്രിവേണിയില് യാത്രക്കാര്ക്കായി വെയിറ്റിങ് ഷെഡും ബാരിക്കേഡ് സംവിധാനവും സജ്ജമാക്കുക തുടങ്ങിയ കാര്യങ്ങള്ക്കും കെഎസ്ആര്ടിസി അതീവ പ്രാധാന്യം നല്കി നടപ്പിലാക്കുന്നതിനുള്ള നടപടികളും സ്വീകരി ച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനും ആവശ്യാനുസരണം ബസുകള് സമയബന്ധിതമായി വിന്യസിക്കുന്നതിനും പമ്പ കണ്ട്രോള് റൂമുമായി ബന്ധപ്പെട്ട ഏകോപന സംവിധാനങ്ങള് ശക്തിപ്പെടുത്തുകയും തീര്ത്ഥാടകരുടെ വരവും മടക്കയാത്രയും സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില് പമ്പയിലും നിലയ്ക്കലിലും കൂടുതല് ബസുകള് ക്രമീകരിക്കുന്നതിനും നടപടികള് സ്വീകരിച്ചിട്ടുണ്ട്. നിലയ്ക്കല്പമ്പ റൂട്ടിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും സര്വീസു കളെ ബാധിക്കുന്ന അനധികൃത സമാന്തര സര്വീസുകളും പാര്ക്കിങ്ങും നിയന്ത്രിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ നടപടികള് ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതിരഹിത സേവനം ഉറപ്പാക്കും
ശബരിമല മണ്ഡലപൂജമകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പമ്പ, ചെങ്ങന്നൂര് തുടങ്ങിയ കേന്ദ്രങ്ങളില് ജനപ്രതിനിധികളെ ഉള്പ്പെടുത്തി പ്രത്യേക ട്രാന്സ്പോര്ട്ട് മാനേജ്മെന്റ് കമ്മിറ്റി യോഗങ്ങള് ചേര്ന്ന് ആവശ്യമായ നടപടികള് ഏകോപിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. അയ്യ പ്പഭക്തര്ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിനായി ആവശ്യാനുസരണം അധിക സര്വീസുകള് ഉള്പ്പെടെ എല്ലാ ക്രമീകരണങ്ങളും ഏര്പ്പെടുത്താന് കെഎസ്ആര്ടിസി പൂര്ണ്ണ സജ്ജമായി കഴിഞ്ഞു.
