എടത്തനാട്ടുകര ഗവ.ഓറിയന്റല് ഹയര് സെക്കന്ഡറി സ്കൂളിലെ പ്ലസ്ടുക്ലാസിലേക്ക് 40,000 രൂപ വിലവരുന്ന എല്.സി.ഡി. പ്രൊജക്ടര് സമ്മാനമായി നല്കി 1992-93 എസ്.എസ്.എല്.സി. ബാച്ച് അംഗങ്ങള്.സ്കൂളില് നടന്ന കൈമാറ്റ ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം റഫീക്ക പാറോക്കോട്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.അഹമ്മദ് സുബൈര് അധ്യക്ഷനായി. പ്രിന്സിപ്പല് എസ്. പ്രതീഭ എല്.സി.ഡി. പ്രൊജക്ടര് ഏറ്റുവാങ്ങി.അധ്യാപകരായ കെ. ശിവദാസന്, പി. പ്രീത നായര്, എം. മനോജ്, സീന ആന്റണി, രമ്യ ജി. പിള്ള, ബാച്ച് അംഗങ്ങളായ സക്കീര് നാലുകണ്ടം, സിദ്ദീഖ് പാലത്തിങ്ങല്, പ്രജീഷ് പൂളക്കല്, സി.എന്. അന്വര് ഹുസൈന്, കെ. ഷൈനി, സി. ലൈസ, വി.കെ. മുംതാസ്, പി.നീലകണ്ഠന് എന്നിവര് പങ്കെടുത്തു.
