മണ്ണാര്ക്കാട്: കേന്ദ്ര യുവജനകായിക മന്ത്രാലയവും പോണ്ടിച്ചേരി മൈഭാരത് കേന്ദ്രവും സംയു ക്തമായി സംഘടിപ്പിച്ച ദേശീയ ക്യാംപില് കേരളത്തെ പ്രതിനിധികരിച്ച് എം.ഇ.എസ്. കല്ലടി കോളജിലെ 15 എന്.എസ്.എസ്. വളണ്ടിയര്മാര് പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളുടെ സാം സ്കാരിക കൈമാറ്റം ലക്ഷ്യമിട്ട് നടത്തിയ ക്യാംപില് മികച്ച പ്രകടനം കാഴ്ച്ചവെച്ച കേരള ടീം ഏറ്റവും മികച്ച സംസ്ഥാനം, മികച്ച കലാപരിപാടി എന്നിവയ്ക്കുള്ള പുരസ്കാരവും നേടി. പോണ്ടിച്ചേരിയിലെ ഔറാവില്ലയില് ഒക്ടോബര് ഏഴുവരെയാണ് സപ്തദിന ക്യാംപ് നടന്നത്. വന്ദേമാതരത്തിന്റെ ചരിത്രവും പശ്ചാത്തലവും, ഇന്ത്യന് ഭരണഘടനയും പൗരബോധവും എന്നീ വിഷയങ്ങളില് നടന്ന ബോധവല്ക്കരണ ക്ലാസുകള് പ്രധാന ആകര്ഷണമായി. കൂടാതെ ഔറോവിലെ പ്രശസ്തമായ മാതൃമന്ദിര്, വ്യവസായ സ്ഥാപനങ്ങള് സന്ദര്ശിക്കാനും വിവിധ പഠനയാത്രകളും വിദ്യാര്ഥികള്ക്ക് വേറിട്ട അനുഭവമൊരുക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങ ളില് നിന്നുള്ള സംസ്കാരങ്ങളെ അടുത്തറിയാനും പരസ്പരം സ്നേഹവും സാഹോദര്യവും പങ്കിടാനും ഇത്തരം ദേശീയ ക്യാംപുകള് സഹായകരമാണെന്ന് വളണ്ടിയര്മാര് അഭിപ്രായപ്പെട്ടു.
