മണ്ണാര്ക്കാട്: യു.പി.ഐ. പേയ്മെന്റുകള്ക്ക് ചാര്ജ് ഏര്പ്പെടുത്തുന്നതിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്ക്കാട് യൂണിറ്റിന്റെ നേതൃത്വത്തില് ബസ് സ്റ്റാന്ഡ് പരിസരത്ത് പന്തംകൊളുത്തി പ്രതിഷേധിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് ബാസിത് മുസ്ലിം ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ജനറല് സെക്രട്ടറി ഷമീര് യൂണിയന് അധ്യക്ഷനായി. വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കുന്ന ഇത്തരം സര്ക്കാര് തീരുമാനങ്ങള് അംഗീകരി ക്കാനാകില്ലെന്നും വ്യാപാരമേഖലയെ സംരക്ഷിക്കണമെന്നും വ്യാപാരികള് ആവശ്യപ്പെട്ടു. ഭാരവാഹികളായ സൈനുല് ആബിദ്, കൃഷ്ണകുമാര്, എന്.ആര് സുരേഷ്, ജോണ്സണ്, ഗുരുവാ യൂരപ്പന്, ഉണ്ണി, കൃഷ്ണദാസ്, ഡേവിസണ്, ഷമീര്, ലിബീഷ് എന്നിവര് നേതൃത്വം നല്കി.
