കല്ലടിക്കോട്: കരിമ്പ തുടിക്കോട് ആദിവാസി ഉന്നതിയില് ഒറ്റയാന്റെ ആക്രമണത്തില് വീട് തകര്ന്നു.രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണ് പരിക്കേറ്റ അമ്മയേയും, മകനെയും ആശുപത്രി യില് പ്രവേശിപ്പിച്ചു. ബുധാഴ്ച രാവിലെയാണ് സംഭവം. മാധവി (60), മകന് മനോജ് (34) എന്നിവര് ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്കുകള് ഗുരുതരമല്ല. വനപാലകരുടെ നേതൃത്വത്തിലാണ് ഇരു വരെയും കല്ലടിക്കോട് കുടുംബാരോഗ്യകേന്ദ്രത്തിലെത്തിച്ച് ആവശ്യമായ ചികിത്സ നല്കിയത്.
ഷീറ്റുമേഞ്ഞ വീട്ടില് അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ആന വീടിനുനേരെ വരുന്നത് കണ്ട് മാധ വി മറ്റുള്ളവരെ വിളിച്ചുണര്ത്തുകയായിരുന്നു.തുടര്ന്ന് പുറത്തേക്ക് ഓടിരക്ഷപ്പെടുന്നതിനിടെ വീണാണ് മാധവിക്കും മനോജിനും കാലിന് പരിക്കേറ്റത്. ഇതിനുപിന്നാലെ കാട്ടാന വീടും തകര് ത്തു. ഒറ്റയാന്റെ ആക്രമണം തുടിക്കോട് ഉന്നതിയെ കടുത്തഭീതിയിലാഴ്ത്തിയിട്ടുണ്ട്.
ഷോളയൂര്, മൂലഗംഗല് പ്രദേശങ്ങളില് വിഹരിക്കുന്ന ഒറ്റയാനാണ് തുടിക്കോടുമെത്തിയതെന്ന് വനപാലകര് അറിയിച്ചു. വിവരംലഭിച്ചതിനെ തുടര്ന്ന് ചൊവ്വാഴ്ച രാത്രിയിലും നേരം പുലരുന്നതു വരെയും പാലക്കയം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തില് പ്രദേശത്ത് നിരീ ക്ഷണം നടത്തിയിരുന്നു. എന്നാല് വനപാലകര് സ്ഥലത്ത് നിന്നുമാറിയ സമയത്താണ് കാട്ടാന ഉന്നതിയുടെ ഭാഗത്തേക്ക് എത്തിയത്. കഴിഞ്ഞമൂന്ന് ദിവസത്തോളമായി ഈ കാട്ടാന പ്രദേശത്തു ണ്ട്. ഈ ഭാഗത്ത് നിരീക്ഷണം ശക്തമാക്കുമെന്നും പാലക്കയം സ്റ്റേഷന് ജീവനക്കാരും ആര്.ആര്. ടിയും ചേര്ന്ന് ആനയെ തുരത്താനുള്ള നടപടികള് സ്വീകരിക്കുമെന്നും അധികൃതര് അറിയിച്ചു.
