മണ്ണാര്‍ക്കാട്: നഗരത്തില്‍ ആശുപത്രിപ്പടി ഭാഗത്ത് കണ്ടെയ്നര്‍ ലോറി നിയന്ത്രണം തെറ്റി കടയിലും കാറിലിമിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയുണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പാലക്കാട് ഭാഗത്ത് നിന്നും പെരിന്തല്‍മണ്ണയിലേക്ക് ദേശീയപാതയിലൂടെ കടന്നു പോവുകയായിരുന്ന ലോറി ആല്‍ത്തറ ഭാഗത്ത് കയറ്റം കയറുന്നതിനിടെ പൊടുന്നനെ പിറകി ലേക്ക് വന്ന ലോറി കാറിലിടിച്ച് സമീപത്തെ തുണിക്കടയുടെ മുന്‍വശത്ത് ഇടിച്ചുനില്ക്കുക യായിരുന്നു. കടയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമെന്ന് അറിയുന്നു. ഇതേതുടര്‍ന്ന് ദേശീയപാതയില്‍ പത്ത് മിനുറ്റോളം ഗതാഗതവും തടസപ്പെട്ടു. തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
