അലനല്ലൂര്: കെ.എസ്.ആര്.ടി.സി. നടപ്പിലാക്കുന്ന കൊറിയര് ആന്ഡ് ലോജിസ്റ്റിക്സ് സേവന ങ്ങള് വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഡോര് ടു ഡോര് സേവനത്തിനായി സംസ്ഥാന ത്തെ സഹകരണ സംഘങ്ങളില് നിന്നും താല്പ്പര്യപത്രം ക്ഷണിച്ചു. ഉപഭോക്താക്കളുടെ വീടു കളില് നിന്ന് പാഴ്സലുകള് ശേഖരിച്ച് കെ.എസ്.ആര്.ടി.സി. കൗണ്ടറുകളില് എത്തിക്കുന്നതിനും, കൗണ്ടറുകളില് എത്തുന്ന പാഴ്സലുകള് വീടുകളില് വിതരണം ചെയ്യുന്നതിനുമാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ആവശ്യമായ ജീവനക്കാര്, പ്രാദേശിക സാന്നിധ്യം, അടിസ്ഥാന സൗകര്യങ്ങള്, സാമ്പത്തിക-സംഘടനാ ശേഷി എന്നിവയുള്ളതും നിയമപരമായി രജിസ്റ്റര് ചെയ്തതുമായ സഹകരണ സംഘ ങ്ങള്ക്കാണ് അപേക്ഷിക്കാന് സാധിക്കുക. കെ.എസ്.ആര്.ടി.സി. നിശ്ചയിക്കുന്ന മേഖലകളില് സേവനം നല്കുന്നതിനായി അര്ഹതയുള്ള ഒന്നോ അതിലധികമോ സംഘങ്ങളെയാണ് തിര ഞ്ഞെടുക്കുക. താല്പര്യപത്രത്തോടൊപ്പം സംഘത്തിന്റെ രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ്, ജീവന ക്കാരുടെയും പ്രതിനിധിയുടെയും വിവരങ്ങള്, പ്രവര്ത്തനമേഖല, അടിസ്ഥാന സൗകര്യങ്ങള് തുടങ്ങിയവ വ്യക്തമാക്കുന്ന രേഖകളും നിര്ബന്ധമായും സമര്പ്പിക്കണം.
താല്പര്യപത്രം സമര്പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര് 22 വൈകിട്ട് അഞ്ച് മണിയാണ്. കെ.എസ്.ആര്.ടി.സി ആസ്ഥാനത്തെ എസ്റ്റേറ്റ് വിഭാഗത്തില് നേരിട്ടോ estate@kerala.gov.in എന്ന ഇ-മെയില് വഴിയോ അപേക്ഷ നല്കാവുന്നതാണ്. നേരിട്ട് സമര്പ്പിക്കേണ്ട വിലാസം: ചെയര്മാന് ആന്ഡ് മാനേജിങ് ഡയറക്ടര്, കെ.എസ്.ആര്.ടി.സി, ട്രാന്സ്പോര്ട്ട് ഭവന്, ഫോര്ട്ട് പി.ഒ, തിരുവന ന്തപുരം-695023. കൂടുതല് വിവരങ്ങള്ക്ക് 0471-2471011 (എക്സ്റ്റന്ഷന് 232), 9495903813 എന്നീ നമ്പറുകളില് ബന്ധപ്പെടാം.
