കോട്ടോപ്പാടം: കോട്ടോപ്പാടം പഞ്ചായത്തിലെ കാഞ്ഞിരംകുന്ന് പ്രദേശവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണാന്‍ വനഭൂമിയിലൂടെ റോഡ് നിര്‍മിക്കുന്നതിന് ഇടപെടല്‍ നട ത്തണമെന്നാവശ്യപ്പെട്ട് വികസന സമിതി ഭാരവാഹികളും പ്രദേശവാസികളും ചേര്‍ന്ന് ഗ്രാമ പഞ്ചായത്തിന് നിവേദനം നല്കി.
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സൈനുദ്ദീന്‍ താളിയില്‍, വികസന സമിതി പ്രസിഡന്റ് എം.സി കാസിം, സെക്രട്ടറി ഹനീഫ, എക്സിക്യുട്ടിവ് അംഗം കുഞ്ഞീതു എന്നിവ രുടെ നേതൃത്വത്തിലാണ് ഒപ്പുശേഖരണത്തോടെയുള്ള നിവേദനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന് സമര്‍പ്പിച്ചത്.
പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ദൈനംദിനം വിവിധ ആവശ്യങ്ങള്‍ക്കായി പുറ ത്തേക്ക് എത്താന്‍ മറ്റുവഴികളൊന്നുമില്ല.വനഭൂമിയിലൂടെ നിലവിലുള്ള മണ്‍പാത പുനരുദ്ധാ രണം നടത്തി ഗതാഗതയോഗ്യമാക്കിയാല്‍ യാത്രാപ്രയാസങ്ങള്ക്ക് പരിഹാരമാകും. ഇതിനുള്ള അനുമതിയാണ് വനംവകുപ്പില്‍ നിന്നും നാട്ടുകാര്‍ പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്ത് നിന്നും സത്വര നടപടിയുണ്ടാകണമെന്ന് നിവേദന ത്തില്‍ ആവശ്യപ്പെട്ടു.
