മണ്ണാര്‍ക്കാട്: വിസ്ഡം യൂത്ത് ഓര്ഗനൈസേഷന് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ജില്ലാ ഹദീസ് സമ്മേളനത്തിന്റോ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ചോമേരി മസ്ജിദില്‍ ജില്ലാ സംയുക്ത സെക്രട്ടറി യേറ്റില്‍ വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി, സെക്ര ട്ടറി റഷീദ് കൊടക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്. മറ്റ് ജില്ലാ സംയു ക്ത സെക്രട്ടറിയേറ്റ് അംഗങ്ങളും പങ്കെടുത്തു. ‘നിത്യപ്രസക്തം പ്രവാചകന്’ എന്ന പ്രമേയത്തില്‍ നവംബര്‍ 20-ന് പാലക്കാട് മുഹമ്മദ് ബാഗ് ഇവന്റ് സെന്ററില്‍ വെച്ചാണ് ജില്ലാ ഹദീസ് സമ്മേളനം നടക്കുന്നത്.
