അലനല്ലൂര്‍: അലനല്ലൂര്‍ ജി.വി.എച്ച്.എസ്. സ്കൂളിലെ 2004-06 ബാച്ച് പൂര്‍വവിദ്യാര്‍ഥികള്‍ വി.എച്ച്. എസ്.ഇ. വിഭാഗത്തിലേക്ക് പ്രസംഗപീഠം സമ്മാനമായി നല്കി. വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ പി.കെ ഉഷ, പൂര്വവിദ്യാര്ഥികളില് നിന്നും പ്രസംഗപീഠം ഏറ്റുവാങ്ങി. ചടങ്ങില്‍ കെ.പി. രഞ്ജിത്ത്, പി. അനൂപ്, വി. ബിജു, അധ്യാപകരായ ടി.ഷംന, വി.ആര്. രതീഷ്, എം. സജ്ന, ടി. സുധീഷ്,അബ്ദുള്‍ സലാം, കെ. മാധവിക്കുട്ടി, ഫിദ ഷെറിന് എന്നിവര്‍ പങ്കെടുത്തു.
