മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ഹൈസ്കൂളുകളില്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന ‘ലിറ്റില്‍ കൈറ്റ്സ്’ ഐ.ടി. ക്ലബ്ബുകളുടെ പ്രവര്‍ത്തനം അപ്പര്‍ പ്രൈമറി വിഭാഗത്തിലേക്ക് കൂടി വ്യാപിപ്പി ക്കുന്നു. സംസ്ഥാന സിലബസ് പിന്തുടരുന്ന 1506 സര്‍ക്കാര്‍, എയ്ഡഡ് യു.പി. സ്കൂളുകളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ ‘ലിറ്റില്‍ കൈറ്റ്സ് ജൂനിയര്‍’ ഐ.ടി. ക്ലബുകള്‍ അനുവദിച്ചു. പ്രൈമറി തലം മുതല്‍ തന്നെ കുട്ടികളില്‍ ഡിജിറ്റല്‍ സാക്ഷരത, സാങ്കേതിക അഭിരുചി, സര്‍ഗാത്മകത, യുക്തി ചിന്ത എന്നിവ വികസിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
നൂറ് ദിന കര്‍മ്മപദ്ധതിയിലെ (ഡിജിറ്റല്‍ സ്ക്വയര്‍, താരാപഥം, സ്കൂള്‍ വിക്കിത്തോണ്‍) പങ്കാളി ത്തം, ‘സമ്പൂര്‍ണപ്ലസ്’/ ‘സമേതം’ പോര്‍ട്ടലുകളിലെ വിവരങ്ങളുടെ കൃത്യത, ഐ.സി.ടി. അടി സ്ഥാന സൗകര്യങ്ങള്‍ എന്നിവ വിലയിരുത്തിയാണ് സ്കൂളുകളെ പൈലറ്റ് പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത്. ക്ലബിലേക്ക് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനായി ഏഴാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കൈറ്റ് പ്രത്യേക അഭിരുചി പരീക്ഷ ഒക്ടോബര്‍ 27ന് നടത്തും. അഭിരുചി പരീക്ഷയില്‍ മികച്ച സ്കോര്‍ നേടുന്ന 10 മുതല്‍ 25 വരെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടു ത്തി യൂണിറ്റ് രൂപീകരിക്കും.
സ്കൂള്‍ സമയത്തിന് പുറമെ മാസത്തില്‍ കുറഞ്ഞത് രണ്ട് മണിക്കൂര്‍ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. അനിമേഷന്‍, ഇലക്ട്രേണിക്സ്, ഡിജിറ്റല്‍ മ്യൂസിക് കമ്പോസിംഗ്, ഗ്രാഫിക് ഡിസൈ നിംഗ്, സൈബര്‍ സുരക്ഷ, പ്രോഗ്രാമിംഗ് എന്നീ മേഖലകളാണ് പരിശീലന മൊഡ്യൂളില്‍ ഉള്‍പ്പെ ടുത്തിയിട്ടുള്ളത്. പദ്ധതിയുടെ ചുമതല വഹിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെടുന്ന അധ്യാ പകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പദ്ധതിയില്‍ ഉള്‍പ്പെട്ട വിദ്യാലയങ്ങളുടെ പട്ടിക www.kite.kerala.gov.in ല്‍ ലഭ്യമാണ്.
