ഈ അവസരം 2027 സെപ്റ്റംബര്‍ വരെ
മണ്ണാര്‍ക്കാട്: അഞ്ച്,പതിനഞ്ച് വയസ്സുകളിലെ നിര്‍ബന്ധിത ബയോമെട്രിക് സൗജന്യമായി പുതു ക്കുന്നതിന് 2027 സെപ്റ്റംബര്‍ വരെ അവസരം.ആധാര്‍ ആപ്പിലൂടെ സൗജന്യമായി ഡിസംബര്‍ 31 വരെ ജനങ്ങള്‍ക്ക് ഇമെയില്‍ ഐഡി ചേര്‍ക്കാനും അപ്ഡേറ്റ് ചെയ്യാനും സാധിക്കും. നിലവില്‍ ആധാറില്‍ സജീവമായ മൊബൈല്‍ നമ്പര്‍ ചേര്‍ത്തിട്ടുള്ളവര്‍ക്കു മാത്രമാണ് ഈ സൗകര്യം. അതോടൊപ്പം ആധാര്‍ ആപ്പിലൂടെ പുതിയ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാനും അനുബന്ധ രേഖകള്‍ സമര്‍പ്പിച്ചു മേല്‍വിലാസം തിരുത്താനും 75 രൂപ നിരക്കില്‍ സാധിക്കും.
ആധാറില്‍ സജീവമായ മൊബൈല്‍ നമ്പര്‍ ചേര്‍ത്തിട്ടുള്ളവര്‍ക്കു ആധാര്‍ അനുബന്ധ രേഖകള്‍ യു.ഐ.ഡി.എ.ഐ. പോര്‍ട്ടലിലൂടെ സൗജന്യമായി 2027 ജൂണ്‍ 14 വരെ പുതുക്കാം. https://myaadhaar. uidai.gov.in/ ല്‍ Document Update ഓപ്ഷന് വഴിയാണ് രേഖകള്‍ പുതുക്കേണ്ടത്. നേരിട്ട് ആധാര്‍ കേന്ദ്രങ്ങളില്‍ 75 രൂപ ചാര്‍ജ് നല്കി ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യാം. പുതിയ ആധാര്‍ എടുക്ക ല്‍, ബയോമെട്രിക് പുതുക്കല്‍, മൊബൈല്‍/ഇ-മെയില്‍ മാറ്റല്‍ തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും മറ്റ് അംഗീകൃത ആധാര്‍ കേന്ദ്രങ്ങളിലും ലഭ്യ മാണ്.
പരാതി പരിഹാരത്തിനായി സിറ്റിസണ്‍ കോള്‍ സെന്റര്‍: 1800-4251-1800 (ടോള്‍ ഫ്രീ) / 04712335523, കേരള സ്റ്റേറ്റ് ഐ.ടി. മിഷന് (ആധാര്‍ സെക്ഷന്‍): 0471-2525442, ഇ-മെയില്‍ വിലാസം: uidhelp desk @kerala.gov.in.
