മണ്ണാര്‍ക്കാട്: 2027-28 മുതല്‍ 2030-31 വരെയുള്ള കാലയളവില്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് കൈ മാറേണ്ട ധനവിഭവങ്ങള്‍ സംബന്ധിച്ച് ഏഴാം ധനകാര്യക്കമ്മീഷന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ധനക്കമ്മീഷന് ചെയര്മാന് പ്രൊഫ. കെ.എന്‍ ഹരിലാല്‍, കമ്മീഷന് അംഗങ്ങള്‍ കെ.ആര് ജ്യോതിലാല്‍, ടി.വി അനുപമ തുടങ്ങയവര്‍ ചടങ്ങില്‍ സംബന്ധി ച്ചു. ഏഴാം ധനക്കമ്മീഷന്റെ മൂന്നാമത് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചത്.
വിഭവവിതരണത്തിന്റെ മാനദണ്ഡങ്ങളില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. തദ്ദേശസ്ഥാപന ത്തിന്റെ ജനസംഖ്യ, വിസ്തൃതി എന്നിവയോടൊപ്പം നഗരവത്കരണത്തെ സൂചിപ്പിക്കുന്ന ജനസാ ന്ദ്രത, ജനസംഖ്യാ പരിണാമത്തെ സൂചിപ്പിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ അനുപാതം തുടങ്ങിയ വ വിഭവവിതരണത്തിലെ പുതിയ സമീപനത്തിന്റെ ഭാഗമാണ്.തദ്ദേശഭരണസ്ഥാപനങ്ങള്‍ സ്വന്തം വരുമാനം വര്‍ധിപ്പിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളും അതി നുള്ള മാര്‍ഗങ്ങളും റിപ്പോര്‍ട്ടിന്റെ ഭാഗമാണ്. നികുതി-നികുതിയേതര വരുമാനം വര്‍ധിപ്പിക്കു ന്നതിനു തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സാധ്യത സംസ്ഥാന സര്‍ക്കാരിനേക്കാള്‍ മെച്ചപ്പെട്ടതാണ് എന്നതാണ് കമ്മീഷന്റെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ അപേക്ഷിച്ച് കൂടുതല്‍ വളര്‍ച്ചാ സാധ്യതയുള്ള നികുതി-നികുതിയേതര സ്രോതസ്സുകള്‍ ഉള്ളത് പ്രാദേശിക സര്‍ക്കാരുകള്‍ക്കാണ്. ഒപ്പം, തദ്ദേശസ്ഥാപനങ്ങള്‍ക്ക് സുരക്ഷിതമായി കൂടുതല്‍ വായ്പ എടുക്കാ നും കഴിയും.
തദ്ദേശസ്ഥാപനങ്ങളുടെ വായ്പ സംസ്ഥാന സര്‍ക്കാരിന്റെ വായ്പാപരിധിയില്‍ പെടില്ല എന്ന മെച്ച വുമുണ്ട്. നികുതി-നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതിനും വായ്പകളുടെയും മുനിസിപ്പ ല്‍ ബോണ്ടുകളുടേയും സാധ്യത പ്രയോജനപ്പടുത്തുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാണ്. കോര്‍പ്പറേറ്റുകളുടെ സാമൂഹ്യസുരക്ഷ ഫണ്ട് (സിഎസ്ആര്‍) ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ സംസ്ഥാന തദ്ദേശസ്ഥാപനങ്ങള്‍ പിറകിലാണ്. സി.എസ്.ആര് ഫണ്ട് ലഭ്യമാക്കുന്നതി നും ഊര്‍ജിത പരിശ്രമം ആവശ്യമാണ്. ഭരണനിര്‍വഹണ സംവിധാനത്തില്‍, പ്രത്യേകിച്ചും നഗര ഭരണത്തില്‍ വലിയ അഴിച്ചുപണി ആവശ്യമാണെന്ന് കമ്മീഷന് നിരീക്ഷിക്കുന്നു.കേന്ദ്ര ധനക്ക മ്മീഷന് ഗ്രാന്റിന്റെ 83.45 ശതമാനം തുക മുനിസിപ്പാലിറ്റികള്‍ക്കും സിറ്റി കോര്‍പ്പറേഷനുക ള്ക്കുമായാണ് അനുവദിച്ചിരിക്കുന്നത്. ജനസംഖ്യയുടെ 77 ശതമാനം അധിവസിക്കുന്ന ഗ്രാമീണ മേഖലയ്ക്ക് 16.55 ശതമാനം തുക മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
കേന്ദ്രധനക്കമ്മീഷന്‍ ഫണ്ട് വെട്ടിക്കുറച്ചതിന്റെ പ്രയാസം ഗ്രാമീണമേഖല നേരിടുമ്പോള്‍ അധി ക വിഭവം ലഭ്യമാകുന്ന നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും തലവേദനയാവുന്നത് കേന്ദ്ര ധനക്കമ്മീഷന് നിഷ്കര്‍ഷിക്കുന്ന നിബന്ധനകളാണ്.പ്രാദേശിക സര്‍ക്കാരുകളുടെ വികസന പദ്ധതികളുടെ അറിവുള്ളടക്കവും സാങ്കേതിക മികവും മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങ ള്‍ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അക്കാദമിക് സ്ഥാപനങ്ങളും പ്രാദേശിക സര്‍ക്കാരുകളും പ്രാദേശിക സമ്പദ്ഘടനയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു.
