കാഞ്ഞിരപ്പുഴ: കാഞ്ഞിരം അമ്പംകടവില്‍ വിദ്യാര്‍ഥിയെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അമ്പംകടവ് കോമ്പോട വീട്ടില്‍ രമേഷിന്റെ മകന് അഖില്‍ (19)നെയാണ് മുത്തശ്ശിയുടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ച രാവിലെയാണ് വീട്ടുകാ ര്‍ സംഭവമറിയുന്നത്. കഴിഞ്ഞദിവസം സ്വന്തം വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം അര കിലോമീറ്റര്‍ അകലെയുള്ള മുത്തശ്ശിയുടെ വീട്ടിലെത്തിയതായിരുന്നു. ഈ സമയം മുത്തശ്ശി വീട്ടിലുണ്ടായിരുന്നില്ല. രാവിലെ ഏറെനേരമായിട്ടും അഖിലെ കാണാതിരുന്നതിനെ തുടര്‍ന്ന് അച്ഛന് ഫോണിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് വീട്ടിലെത്തി പിന്‍വാ തില്‍ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് അഖിലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മണ്ണാര്‍ക്കാട് പൊലിസില്‍ വിവരം നല്‍കുകയായിരുന്നു. പൊലിസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പാലക്കാട്ട് നിന്നും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയ ശേഷം ബന്ധു ക്കള്‍ക്ക് വിട്ടുനല്‍കി. കല്ലടിക്കോട് സ്വകാര്യവിദ്യാഭ്യാസ സ്ഥാപനത്തില്‍ ഡിപ്ലോമ വിദ്യാര്‍ഥി യാണ് മരിച്ച അഖില്‍. അമ്മ:മല്ലിക. സഹോദരങ്ങള്‍: അമല്‍, ആതിര.