മണ്ണാര്‍ക്കാട്: അട്ടപ്പാടി ചെമ്മണ്ണൂരിലുള്ള ശംസുല്‍ ഉലമ എജ്യുസേണിലുള്ള ഹിഫ്ളുല്‍ ഖുര്‍ആന്‍ അക്കാദമിയില്‍ നിന്നും ഖുര്‍ആന്‍ മന:പാഠമാക്കിയ 49 ഹാഫിളുകള്‍ക്ക് തഹ്ഫീളുല്‍ ഖുര്‍ആന്‍ ബിരുദവും, ശാമിസി കോഴ്സ് പൂര്‍ത്തിയാക്കിയ ഏഴുപേര്‍ക്ക് ശാമിസി ബിരുദവും നല്കി. പൊ തുസമ്മേളനം സയ്യിദ് ഫസല്‍ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബിരുദദാനവും നിര്‍വഹിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം അലവി ഫൈസി കുളപ്പറമ്പ് അധ്യക്ഷ നായി. വൈസ് പ്രസിഡന്റ് എ.വി അബ്ദുറഹ്മാന് മുസ്ലിയാര് ശംസുല്‍ ഉലമ അനുസ്മരണ പ്രഭാഷ ണം നടത്തി. മുസ്തഫ അശ്റഫി കക്കുപ്പടി ആമുഖപ്രഭാഷണവും, ഷക്കീര്‍ ഹൈതമി നന്തിയില്‍ മുഖ്യപ്രഭാഷണവും നടത്തി. ഹബീബ് ഫൈസി കോട്ടോപ്പാടം, അന്‍വര്‍ ഫൈസി കാഞ്ഞിരപ്പുഴ, ടി.എ സലാം മാസ്റ്റര്‍, ബഷീര്‍ തെക്കന്‍, വി.എം അബ്ദുല്‍ ലത്തീഫ് അഗളി, മൊയ്ദീന്‍കുട്ടി ദാരിമി, ത്വാഹിര്‍ ഹബീബ് ഫൈസി നെച്ചുള്ളി, അഷ്റഫ് ഹാജി അലനല്ലൂര്‍, ശംസുദ്ധീന്‍ ഫൈസി മുക്കാ ലി, ബഷീര്‍ മുസ്ലിയാര്, അഫീഫ് നിസാമി, റഫീഖ് കക്കുപ്പടി തുടങ്ങിയവര്‍ സംസാരിച്ചു. വി ദ്യാര്‍ഥികളുടെ ആര്‍ട്സ് ഫെസ്റ്റ്, പൂര്‍വവിദ്യാര്‍ഥി സംഗമം, ഖത്മുല് ഖുര്‍ആന്‍ മജ്ലിസ് എന്നി വയും നടന്നു.
