മണ്ണാര്‍ക്കാട്: തെങ്കര മുതുവല്ലി ഉച്ചമഹാകാളി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് തുടക്കമായി. യുവഎഴുത്തുകാരന് വ്യാസന് ഉദ്ഘാടനം ചെയ്തു.യു.ജി.എസ്. ഗ്രൂപ്പ് മാനേജിങ് ഡയറ ക്ടര്‍ അജിത്ത് പാലാട്ട് മുഖ്യാതിഥിയായി. ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ വ്യാസനും അജിത്ത് പാലാട്ടും ക്ഷേത്രംഭാരവാഹികളും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചാണ് ആഘോഷപരി പാടികള്‍ക്ക് തുടക്കം കുറിച്ചത്. അജിത്ത് പാലാട്ടിനേയും വ്യാസനെയും ക്ഷേത്രം ഭാരവാഹികള്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് രാമന്‍കുട്ടി അധ്യക്ഷനായി. സെക്ര ട്ടറി ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് ഭക്തിപ്രഭാഷണം, ക്ലാസിക്കല്‍ നൃത്ത സന്ധ്യ, പ്രസാദ ഊട്ട് എന്നിവയും നടന്നു.
