മണ്ണാര്‍ക്കാട്: ചീഫ് ഇലക്ഷന് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടും ഡല്‍ഹിയില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി നഗരത്തില്‍ പ്രകടനവും വിശദീകര ണയോഗവും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എ.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പ്രസിഡന്റ് കെ.എം ശിവദാസന്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങ ളായ കെ.മോഹന്‍ദാസ്, കെ.അംബുജാക്ഷി ടീച്ചര്‍, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എം.വി കൃഷ്ണന് കുട്ടി, പി.ജി ഉമാദേവി എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് സി.സത്യഭാമ, കെ.വി സാറമ്മ, പി.രമേശന്, ടി.അശോകന്, കെ.ചന്ദ്രന്, പി.എ ഹസ്സന് മുഹമ്മദ്, സി.കെ ബുധരാജ്, ദാസന് മാസ്റ്റര്‍, പി.കെ വിജയന്, ജയന്, ബിന്ദുരാജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
