മണ്ണാര്‍ക്കാട്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സേവനങ്ങള്‍ ഗുണഭോ ക്താക്കളിലേക്ക് വേഗത്തിലും സുതാര്യമായും എത്തിക്കുന്നതിനായി പുതിയ മൊബൈല്‍ ആപ്ലി ക്കേഷന് പുറത്തിറക്കി. മോട്ടോര്‍ തൊഴിലാളികള്‍ക്ക് ഇനി വെല്‍ഫെയര്‍ ഫണ്ട് ഓഫീസുകള്‍ നേരിട്ട് സന്ദര്‍ശിക്കാതെ തന്നെ പ്രധാന സേവനങ്ങള്‍ മൊബൈല്‍ ആപ്പിലൂടെ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ KMTWWFB എന്ന് ടൈപ്പ് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. അംശാദായം അടയ്ക്കു ന്നത് ഉള്‍പ്പെടെയുള്ള പ്രധാന സേവനങ്ങള്‍ മൊബൈല്‍ ആപ്പില്‍ ലഭ്യമാണ്.
