എടത്തനാട്ടുകര: ജീവദ്യുതി പ്രൊജക്ടിന്റെ ഭാഗമായി എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്. സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. വളണ്ടിയര്‍മാ ര്‍ക്ക് പുറമെ അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, രക്ഷിതാക്കള്‍, പൂര്‍വവിദ്യാര്‍ഥികള്‍, പി.ടി.എ. പ്രതിനിധികള്‍, എസ്.എം.സി. അംഗങ്ങള്‍, വിവിധ ക്ലബ് ഭാരവാഹികള്‍, തൊഴിലാളികള്‍, വീട്ടമ്മ മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണ ത്തോടെ നടന്ന ക്യാംപ് അലനല്ലൂര്‍ പഞ്ചായത്ത് അംഗം ജമീല നാസര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.അഹമ്മദ് സുബൈര്‍ അധ്യക്ഷനായി. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ പി. പ്രീത നായര്‍, അധ്യാപകരായ പി.ആരിഫ, എം.ജിജേഷ് എന്നിവര്‍ സംസാരിച്ചു.
