മണ്ണാര്‍ക്കാട്: ഡിസംബര്‍ 12,13 തിയതികളില്‍ മണ്ണാര്‍ക്കാട് നടക്കുന്ന ബി.എം.എസ്. ജില്ലാ സമ്മേ ളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. വിജയ് ജ്യോതി ഓഡിറ്റോറിയത്തില്‍ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി മുരളീധരന് ഉദ്ഘാടനം ചെയ്തു.
നിയമ സംവിധാനം നിലനില്‍ക്കുന്ന ജനാധിപത്യ രാജ്യത്തില്‍ അത്തരം മാര്‍ഗങ്ങള്‍ അവഗണിച്ച് കലാപത്തിലൂടെ അസ്ഥിരത സൃഷ്ടിക്കാനുള്ള ശ്രമത്തെ കരുതിയിരിക്കണമെന്നും രാജ്യത്തെ കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുന്നവര്‍ രാഷ്ട്രപുരോഗതിക്ക് തുരങ്കംവെക്കുകയാണെന്നും അദ്ദേ ഹം പറഞ്ഞു. മണ്ണാര്‍ക്കാട് നടക്കുന്ന ജില്ലാ സമ്മേളനം രാഷ്ട്ര പുരോഗതിക്കായുള്ള തൊഴിലാളി മുന്നേറ്റമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി എസ്.എഫ്. ഡെപ്യൂട്ടി കമാണ്ടന്റ് ആയി രുന്ന പി.എന്‍ ഗണേശന് ചെയര്‍മാനും ബി.എം.എസ്. ജില്ലാ സെക്രട്ടറി കെ.രാജേഷ് ജനറല്‍ കണ് വീനറുമായി 501 അംഗ സ്വാഗത സംഘമാണ് രൂപീകരിച്ചത്.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സലിം തെന്നിലാപുരം അധ്യക്ഷനായി.ആര്.എസ്.എസ്. വിഭാഗ് കാര്യാവാഹ് കെ.സുധീര്‍, ബി.എം.എസ്. നേതാക്കളായ എം.ഗിരീഷ്, വി.രാജേഷ് ചെത്തല്ലൂര്‍, അഡ്വ.എം.ആര് മണികണ്ഠന്, വി.ശിവദാസ്, വിശരത്, ശശി ചോറോട്ടൂര്‍, വി.ഹരിദാസ്, യു.രാമ ദാസ്, എസ്. രാജേന്ദ്രന്, എസ്. അമര്‍നാഥ്, ടി.കുമരേശന്‍, പി.കെ ബൈജു എന്നിവര്‍ സംസാരിച്ചു.
