മണ്ണാര്‍ക്കാട്: ഗാര്‍ഹിക പീഡനം തടയുന്നതിനും അതിജീവിതകള്‍ക്ക് സുരക്ഷയും പിന്തുണയും ഉറപ്പാക്കുന്നതിനുമായി കേരള പൊലിസ് സ്പീക്ക് അപ്പ് എന്ന പേരില്‍ പ്രത്യേക ദൗത്യസേന രൂപീക രിച്ചു. ‘സഹനം മതി, ഇനി ശബ്ദമുയര്‍ത്തേണ്ട സമയമാണ്’ എന്നതാണ് പദ്ധതിയുടെ സന്ദേശം. സ്ത്രീകളെ മാനസികമായും ശാരീരികമായും തകര്‍ക്കുന്ന നിശബ്ദ കൊലയാളിയാണ് ഗാര്‍ഹിക അതിക്രമങ്ങള്‍. സാമ്പത്തികമോ കുടുംബപരമോ ആയ ഭയം മൂലം ഒരു സ്ത്രീക്കും നീതി നിഷേ ധിക്കപ്പെടാത്തവിധം ശക്തമായ ഇടപെടലാകും പൊലിസ് നടത്തുക.
ഗാര്‍ഹിക അതിക്രമം തടയുക, അതിജീവിതകള്‍ക്ക് നിയമസഹായവും കൗണ്‍സിലിംഗും ഉറപ്പാക്കുക, സുരക്ഷിതമായ താമസവും ഉപജീവന പിന്തുണയും ലഭ്യമാക്കുക എന്നിവയാണ് സ്പീക്ക് അപ്പിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ ശക്തമായ ഇടപെടല്‍ ഉറപ്പാക്കുന്നതോടൊപ്പം, പരാതി നല്കാന് കഴിയാത്ത സാഹചര്യത്തിലുള്ള സ്ത്രീകള്‍ക്ക് സുര ക്ഷിതമായി സഹായം തേടാനുള്ള സംവിധാനവും സ്പീക്ക് അപ്പിലൂടെ ലഭ്യമാക്കും. ഉന്നത വനിതാ പൊലിസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരിക്കും ദൗത്യസേനയുടെ പ്രവര്‍ത്തനം. ഭയം കാരണം അതിക്രമങ്ങള്‍ക്കെതിരെ മൗനം പാലിക്കുന്ന അവസ്ഥകള്‍ ആവര്‍ത്തിക്കാതിരിക്കുക യാണ് പദ്ധതിയുടെ ലക്ഷ്യം. പരാതി എങ്ങനെ നല്‍കണം, ലഭ്യമായ നിയമസഹായം എന്തൊക്കെ യാണ്, തുടര്‍നടപടികള്‍ എങ്ങനെ നടക്കും തുടങ്ങിയ കാര്യങ്ങളില്‍ സ്പീക്ക് അപ്പ് പരാതിക്കാര്‍ക്ക് സഹായം നല്‍കും.
ഒരു സഹോദരിയോടോ സുഹൃത്തിനോടോ സംസാരിക്കുന്നതുപോലെ സുരക്ഷിതമായി പരാതി കള്‍ പങ്കുവയ്ക്കാനുള്ള സാഹചര്യമാണ് സ്പീക്ക് അപ്പിലൂടെ സൃഷ്ടിക്കപ്പെടുന്നത്. പരമ്പരാഗത പൊലിസ് നടപടികളില്‍ നിന്ന് മാറി അതിജീവിതന്മാരുടെ സ്വകാര്യതയ്ക്ക് പൂര്‍ണ മുന്‍ഗണന നല്കുന്ന രീതിയിലായിരിക്കും ഇടപെടല്‍.വിവരം ലഭിച്ചാല്‍ ഔദ്യോഗിക വേഷത്തിലല്ലാതെ പൊലിസ് ഉദ്യോഗസ്ഥര്‍ അതിജീവിതമാരുമായി ബന്ധപ്പെടും. ഓരോ കേസിനും പ്രത്യേകമായി നിയോഗിക്കുന്ന ഓഫിസര്‍മാര്‍ കേസിന്റെ പുരോഗതി, കൗണ്‍സിലിംഗ്, ഉപജീവന പിന്തുണ തുടങ്ങിയ കാര്യങ്ങള്‍ ആഴ്ചയിലൊരിക്കല്‍ വ്യക്തിപരമായി വിലയിരുത്തും.
https://www.facebook.com/share/v/1JLpR8Jqmi/ ഡിജിറ്റല്‍ ഹെല്പ്പ്ലൈന്, വാട്സാപ്പ്, പ്രത്യേക മൊബൈല്‍ ആപ്പ് എന്നിവ വഴി പരാതികള്‍ വേഗത്തില്‍ രജിസ്റ്റര്‍ ചെയ്യാനും സമയബന്ധിത മായി സഹായം ലഭ്യമാക്കാനും പ്രധാന കമാന്‍ഡ് സെന്റര്‍ സജ്ജമാക്കും. പോക്സോ നിയമത്തി ലെ വ്യവസ്ഥകള്‍ക്ക് സമാനമായി അതിജീവിതമാരുടെ വ്യക്തിവിവരങ്ങള്‍ അതീവരഹസ്യ മായി സൂക്ഷിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാദേശിക തല ത്തില്‍ ഷെല്‍ട്ടര്‍ ഹോമുകളും തൊഴില്‍ പരിശീലന കേന്ദ്രങ്ങളും ഒരുക്കാനും പദ്ധതിയുണ്ട്. 1973-ല്‍ രാജ്യത്ത് ആദ്യമായി വനിതാ പൊലിസ് സംവിധാനം ആരംഭിച്ച കേരളത്തിന്റെ പൊലിസ് ചരിത്രത്തിലെ മറ്റൊരു പ്രധാന ചുവടുവയ്പ്പായി മാറുകയാണ് സ്പീക്ക് അപ്പ്.
