മണ്ണാര്‍ക്കാട്: പട്ടികജാതി വികസന വകുപ്പിന്റെ ട്രെയ്സ് പദ്ധതിയുടെ ഭാഗമായി അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍ പരീശിലന പദ്ധതിയിലേക്ക് പട്ടികജാതിക്കാരായ യുവതി യുവാ ക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിങില്‍ ബി.ടെക്/എം.ടെക്/ ഡിപ്ലോമ/ഐ.ടി. വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കാണ് പരിശീലനത്തില്‍ അവസരം ലഭ്യമാവുക. 21 മുതല്‍ 35 വയസുവരെയാണ് പ്രായപരിധി.
മുന്‍വര്‍ഷങ്ങളിലെ പരിശീലന പദ്ധതികള്‍ പ്രകാരം രണ്ട് വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാ ക്കിയവരെ പരിഗണിക്കില്ല. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ അപേ ക്ഷിക്കാന്‍ കഴിയൂ. നിലവില്‍ കോഴ്സ് പഠിച്ചുകൊണ്ടിരിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. പര മാവധി രണ്ട് വര്‍ഷമാണ് പരിശീലന കാലാവധി. പരിശീലന കാലയളവിലെ പ്രവര്‍ത്തനം വില യിരുത്തി പരമാവധി ഒരുവര്‍ഷം കൂടി ദീര്ഘിപ്പിച്ചുനല്കുന്നതാണ്. പ്രതിമാസ ഓണറേറിയമാ യി 18,000 രൂപ ലഭിക്കും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കു ന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിലുള്ള പട്ടികജാതി വികസന ഓഫിസില്‍ സമര്‍പ്പിക്കണമെന്ന് പട്ടികജാതി വികസന ഓഫിസര്‍ പി.ബിജി അറിയിച്ചു. അപേക്ഷ നല്‍കാനുള്ള അവസാന തിയതി ഒക്ടോ ബര് 31. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447357077
