മണ്ണാര്‍ക്കാട്: നാടിന് മാതൃകയായി അരകുറുശ്ശി പാടത്ത് സമൂഹ മാധ്യമ കൂട്ടായ്മയായ വോയ്സ് ഓഫ് മണ്ണാര്‍ക്കാടിന്റെ നേതൃത്വത്തില്‍ നെല്‍കൃഷി ആരംഭിച്ചു. മണ്ണാര്‍ക്കാട് നായര്‍ തറവാടിന് സമീ പം വോം രക്ഷാധികാരി എം. പുരുഷോത്തമന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കര്‍ വയലിലാണ് ഞായറാഴ്ച ഞാറുനട്ടത്. നടീല്‍ ഉത്സവം പ്രവര്‍ത്തകര്‍ ആഘോഷമാക്കി മാറ്റി.
135 ദിവസത്തിനുള്ളില്‍ മൂപ്പെത്തുന്ന ‘ഉമ’ വിത്താണ് കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്. വോയ്സ് ഓഫ് മണ്ണാര്‍ക്കാടിന്റെ കൃഷി ഗ്രൂപ്പാണ് കൃഷിയുടെ പൂര്‍ണ്ണ പരിപാലനം നടത്തുന്നത്. വരുന്ന ജനുവരിയോടെ വിളവെടുപ്പ് നടത്താനാണ് പദ്ധതി. കൊയ്തെടുക്കുന്ന നെല്ല് കൂട്ടായ്മ യിലെ അംഗങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.മുന്‍പ് വോം കൃഷി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ചേനകൃഷി വിജയിപ്പിച്ചിരുന്നെങ്കിലും ആദ്യമായാണ് നെല്‍കൃഷി യിലേക്ക് കടക്കുന്നത്.
വോം അംഗങ്ങളും മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്കൂളിലെ വിദ്യാര്‍ഥികളും പങ്കെടുത്ത നടീല്‍ ഉത്സവം വോം രക്ഷാധികാരി എം. പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. അന്യംനിന്നുപോകുന്ന കാര്‍ഷിക സംസ്കാരം വീണ്ടെടുക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വൈസ് ചെയര്മാന് ശ്രീവത്സന്‍ ചടങ്ങില്‍ അധ്യക്ഷനായി.
മണ്ണാര്‍ക്കാട് കൃഷി ഓഫിസര്‍ സഫാന, എഴുത്തുകാരന് സുധാകരന് മണ്ണാര്‍ക്കാട്, ജി.എം.യു.പി. സ്കൂള്‍ അധ്യാപിക നിഷ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വോം വൈസ് ചെയര്മാന് കെ.വി. അന്‍വര്‍,കണ്‍വീനര്‍ നസീര്‍ തെങ്കര കൃഷി ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ സന്തോഷ് മാങ്ങോട്ടില്‍, ഭാര വാഹികളായ ഗഫൂര്‍ പൊതുവത്ത്, കെ. വിജയേഷ്, അബ്ദു ഒമല്‍, കെ.പി ഇസ്മായില്‍, കെ.ടി അന്‍വര്‍, ഇസ്ഹാഖ് മലബാര്‍, ഫൈസല്‍ ആനമൂളി, സുബൈര്‍ സോണി, ഹസന് കളത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
