മണ്ണാര്‍ക്കാട്: നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്ത വിവിധ പദ്ധതികള്‍ പൂര്‍ത്തിയായതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ അടിത്തറ കൂടുതല്‍ ശക്തമാ യതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്. മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്കൂളില്‍ അനുവദിച്ച പുതിയ സ്കൂള്‍ ബസിന്റെയും ഡിജിറ്റല്‍ സ്ക്വയറിന്റെയും ഉദ്ഘാടനം നിര്‍വഹി ക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 6,000 സ്കൂളുകളില്‍ ഡിജിറ്റല്‍ സ്ക്വയര്‍ യാഥാര്‍ത്ഥ്യമാക്കി.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനും റോബോട്ടിക്സ് സയന്‍സിനും പ്രാധാന്യം നല്‍കിയാണ് വിദ്യാഭ്യാസമേഖല മുന്നോട്ട് പോകുന്നത്. പഠനത്തോടൊപ്പം കുട്ടികളുടെ നൈപുണ്യ വികസനത്തിനും മുന്‍ഗണന നല്‍കുന്നുണ്ട്. പൊതുവിദ്യാഭ്യാസ രംഗത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനാ വശ്യമായ പ്രവര്‍ത്തനങ്ങളാണ് വകുപ്പ് നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ എട്ട് ഏക അധ്യാപക വിദ്യാലയങ്ങളെ എല്‍.പി. സ്കൂളുകളായി ഉയര്‍ത്തി. മലയാളം, ഇംഗ്ലീഷ്, ഗണിതം എന്നീ വിഷയ ങ്ങളില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനവും നല്കിവരുന്നു. അധ്യാപകരുടെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി പ്രത്യേക അദാലത്തുകള്‍, നീന്തല്‍ പരിശീ ലനത്തിനായി ‘അക്വാട്ടിക് ട്രെയിനിങ്’, കലാ-കായിക അഭിരുചികള്‍ പ്രോത്സാഹിപ്പിക്കുന്ന തിനായി ‘കായികമിത്രം’ തുടങ്ങിയ വിവിധ പദ്ധതികളും നൂറുദിന പരിപാടിയുടെ ഭാഗമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.
എം എല്‍ എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ ചിലവഴിച്ചാണ് സ്കൂളിന് ബസ് അനുവദിച്ചത്. മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ. സജ്ന അധ്യക്ഷയായി. നഗര സഭ ഉപാധ്യക്ഷന്‍ കെ. ബാലകൃഷ്ണന്, സ്ഥിരംസമിതി അധ്യക്ഷരായ സി. മുഹമ്മദ് ബഷീര്‍, സീന ശശി, കെ.സി. അബ്ദുറഹ്മാന്, സലീന വേളക്കാടന്‍, ജ്യോതി കൃഷ്ണന്‍കുട്ടി, മണ്ണാര്‍ക്കാട് എ.ഇ.ഒ. സി. അബൂബക്കര്‍, പ്രധാനാധ്യാപിക എം.സബിത, സ്റ്റാഫ് സെക്രട്ടറി നിഷ ഷെറിന്, പി.ടി.എ. പ്രസിഡ ന്റ് സമദ് പൂവക്കോടന് എന്നിവര്‍ പങ്കെടുത്തു.
