കോട്ടോപ്പാടം: ഐഡിയല്‍ അസോസിയേഷന് ഫോര്‍ മൈനോരിറ്റി എജ്യുക്കേഷന്‍ ജില്ലാതല ആര്‍ട്ടോറിയം കൊമ്പം മൗലാന ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടന്നു. ജില്ലയിലെ ഒന്‍പത് സ്കൂ ളുകളില്‍ നിന്നായി സബ്ജൂനിയര്, ജൂനിയര്‍, സീനിയര്‍ ബോയ്സ്, ഗേള്‍സ് വിഭാഗങ്ങളില്‍ 140 ഇനങ്ങളിലായി 600 ഓളം വിദ്യര്‍ഥികള്‍ മത്സരിച്ചു. 1361 പോയിന്റ് നേടി കൊപ്പം അല്‍ജിബ്ര സ്കൂള്‍ ഒന്നാം സ്ഥാനം നേടി. 1277 പോയിന്റ് നേടി പറക്കുളം എസ്.എ. വേള്‍ഡ് സ്കൂള്‍ രണ്ടാം സ്ഥാനവും, 998 പോയിന്റുമായി ഒറ്റപ്പാലം ഇസ്ലാമിക് സെന്‍ട്രല്‍ സ്കൂള്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ആര്‍ട്ടോറിയം സാംസ്കാരിക പ്രവര്ത്തകന് എം.ജി ശ്രീചിത്രനും, സമാപന സമ്മേളനം മര്‍കസുല്‍ ഹിദായ ജനറല്‍ സെക്രട്ടറി കെ.പി ഉസ്താദും ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ആസിഫ് അലി,സ്കൂള്‍ മാനേജര്‍ അഷ്റഫ് കൊമ്പത്ത്, പ്രിന്‍സിപ്പല്‍ കുഞ്ഞഹമ്മദ് ലക്കല്‍, മര്‍ക്കസുല്‍ ഹിദായ ട്രഷറര്‍ എം.എം മൗലവി, പി.ടി.എ പ്രസിഡന്റ് നാസര്‍ വേങ്ങ, വൈസ് പ്രിന്‍സിപ്പല്‍ ശ്രീദേവി, ഷഫീഖ് അല്‍ഹസനി കൊമ്പം, മുസ്തഫ ഇര്‍ഫാനി, ഐ.എ.എം.ഇ. ജില്ലാ നേതാക്കള്‍, പി.ടി.എ. എക്സിക്യുട്ടിവ് അംഗങ്ങള്‍ തുങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
