മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത നേരിടാന്‍ കാറ്റാടി, സൗരോര്‍ജ്ജം തുടങ്ങിയ ബദല്‍ ഊര്‍ജ്ജ മാര്‍ഗങ്ങളിലൂടെ കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാ സ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്. നൂറുദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി അട്ടപ്പാടി ഗ്രീന്‍ എനര്‍ജി കോറിഡോര്‍ പദ്ധതിയുടെ ഭാഗമായ മണ്ണാര്‍ക്കാട്, അഗളി 220 കെ.വി. ജി.ഐ.എസ് സബ്സ്റ്റേഷനുകളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അട്ടപ്പാടി, മണ്ണാര്‍ക്കാട് മേഖലകളിലെ വൈദ്യുതി പ്രസരണ ശൃംഖല ശക്തിപ്പെടുത്താന്‍ ഈ പദ്ധതികള്‍ക്ക് സാധിക്കും. ന്യൂനപക്ഷക്ഷേമ, പൊതുവിദ്യാഭ്യാസ വകുപ്പുകളിലെ നൂറുദിന കര്‍മ്മപദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയായതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. നെല്ലിപ്പുഴ പാലാട്ട് റെസിഡന്സിയി ല്‍ നടന്ന ചടങ്ങില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. നീതു ശങ്കര്‍ അധ്യക്ഷയാ യി. വി.കെ. ശ്രീകണ്ഠന് എം.പി മുഖ്യാതിഥിയായി.
കേന്ദ്ര ഗ്രാന്റ്, ജര്‍മ്മന്‍ ബാങ്കായ കെ.എഫ്.ഡബ്ല്യു വായ്പ, കെ.എസ്.ഇ.ബി ഫണ്ട് എന്നിവ ഉള്‍പ്പെടു ത്തി 311.11 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കെ.എസ്.ഇ.ബിയുടെ നിലവി ലുള്ള മണ്ണാര്‍ക്കാട്, അഗളി സബ്സ്റ്റേഷന് കോമ്പൗണ്ടുകളിലാണ് പുതിയ ജി.ഐ.എസ്. സബ്സ്റ്റേ ഷനുകള്‍ നിര്‍മിക്കുന്നത്.പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ പ്രദേശത്തുണ്ടാവുന്ന വൈദ്യുതി തടസവും വോള്‍ട്ടേജ് ക്ഷാമത്തിനും പരിഹാരമാവും. അട്ടപ്പാടി മേഖലയിലെ കാറ്റാടി, സൗരോ ര്‍ജ നിലയങ്ങളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന 200 മെഗാവാട്ട് വൈദ്യുതി കുറഞ്ഞ പ്രസരണ നഷ്ട ത്തോടെ മെയിന്‍ ഗ്രിഡിലേക്ക് എത്തിക്കാനും ഈ ലൈന്‍ സഹായിക്കും.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അല്ലന്, മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.സജ്ന, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. ഷീന, ഷിബു സിറിയക്, ഹബീബുള്ള അന്‍സാ രി, കെ. സ്മിത, മേരി ജോസഫ്, ഡി.എസ് ചിത്ര, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റഫീക്ക പാറക്കോ ട്ടില്, റഷീദ് ആലായന്‍, അബ്ദുല്‍ ലത്തീഫ്, ബീന ജോയ്, ഗിരീഷ് ഗുപ്ത, കെ.എസ്.ഇ.ബി പ്രൊജക്ട് ഡയറക്ടര്‍ രാജന്, ചീഫ് എഞ്ചിനീയര്‍ സുരേഷ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
