മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയില്‍ സജ്ജീകരിച്ച പുതിയ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് നിര്‍വഹിച്ചു. വി.കെ. ശ്രീകണ്ഠന് എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിലാണ് പുതിയ ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്. മണ്ണാര്‍ക്കാട് നഗരസഭ 15 ലക്ഷം ചെലവഴിച്ച് മെഷിനുകളും മറ്റു സജ്ജീകരണങ്ങളും ഒരുക്കി.
പുതിയ കെട്ടിടത്തില്‍ 16 മെഷീനുകള്‍ വരെ സ്ഥാപിക്കാനുള്ള സൗകര്യമുണ്ടെന്നും വരുംദിവസ ങ്ങളില്‍ കൂടുതല്‍ മെഷീനുകള്‍ എത്തിച്ച് പ്രവര്‍ത്തനം വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഡയാലിസിസ് ആവശ്യമുള്ള നിര്‍ധനരായ രോഗികള്‍ക്ക് ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാതെ താലൂക്ക് ആശുപത്രിയില്‍ തന്നെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. കിഫ്ബി വഴി അനുവദിച്ച 10 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ 80 ശതമാനത്തോ ളം പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. അവശേഷിക്കുന്ന അനുബന്ധ സൗകര്യങ്ങള്‍ കൂടി ഒരുക്കി കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നതോടെ കൂടുതല്‍ കിടക്കകളും ഡോക്ടര്‍മാരും ജീവനക്കാരും അട ക്കമുള്ള വിപുലമായ ആരോഗ്യ സംവിധാനങ്ങളിലേക്ക് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി ഉയരു മെന്നും മന്ത്രി വ്യക്തമാക്കി.
നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന അധ്യക്ഷയായി. വി.കെ. ശ്രീകണ്ഠന് എം.പി മുഖ്യാതിഥി യായി. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ.ബാലകൃഷ്ണന്, സ്ഥിരംസമിതി അധ്യക്ഷരായ സി. മുഹമ്മദ് ബഷീര്‍, സീന ശശി, കെ.സി അബ്ദുറഹ്മാന്, വി.സലീന, ജ്യോതി കൃഷ്ണന്‍കുട്ടി, കൗണ് സിലര്‍മാര്‍, ഹോസ്പ്പിറ്റല്‍ സൂപ്രണ്ട് ഡോ. മേരി ജ്യോതി വില്‍സണ്‍, നഗരസഭ സെക്രട്ടറി സതീഷ് കുമാര്‍, ഡി എം ഒ ഡോ. ബിന്ദു തോമസ്, ഡി.പി.എം. ഡോ. റിയാസ്, എച്ച്.എം.സി. അംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
