കോട്ടോപ്പാടം: നീണ്ട മുപ്പത്തിയേഴ് വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം പഴയകാല സ്കൂളോര്‍മ്മ കള്‍ പുതുക്കാന്‍ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 1988-89 എസ്. എസ്.എല്‍.സി. ബാച്ച് സഹപാഠികള്‍ ഉല്ലാസയാത്ര നടത്തി.’സൗഹൃദയാത്ര-2026′ എന്ന പേരില്‍ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മലങ്കര ഡാം എന്നിവടങ്ങളിലേക്കായിരുന്നു ഇവരുടെ വിനോദ യാത്ര.

പാലക്കാട് കെ.എസ്.ആര്.ടി.സി. ബജറ്റ് ടൂറിസം സെല്ലില്‍ നിന്നാണ് യാത്രയ്ക്കായി ബസ് വാടകയ് ക്കെടുത്തത്.പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍മാരും ഈ ബാച്ചിലെ അംഗങ്ങളുമായ ജോഷിയും അരുണ്കുമാറുമായിരുന്നു വണ്ടിയുടെ സാരഥികളെന്നത് യാത്രയുടെ വൈബ് കൂട്ടി. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് കോട്ടോപാടത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. ബാച്ചിലെ 25 സഹപാഠി കളും ഇതില്‍ മൂന്നുപേരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെട്ടതായിരുന്നു യാത്രാസംഘം. ഉച്ചയോടെ ഇല്ലിക്കല്‍കല്ലിലെത്തിയ സംഘം തുടര്‍ന്ന് ഇലവീഴാപൂഞ്ചിറയും മലങ്കര ഡാമും സന്ദര്‍ശിച്ച് വൈ കിട്ട് ആറുമണിയോടെ മടക്കയാത്ര ആരംഭിച്ചു.

ഇല്ലിക്കല്ക്കല്ലിന്റെയും ഇലവീഴാപൂഞ്ചിറയുടെയും മനോഹരകാഴ്ചകളും മലങ്കരഡാമിന്റെ ശാന്തതയും ആസ്വദിച്ചുള്ള യാത്ര മറക്കാനാകാത്ത അനുഭവമാണ് സമ്മാനിച്ചതെന്ന് യാത്രയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ബസിനുള്ളിലെ പാട്ടും തമാശകളും സൗഹൃദസംഭാഷണങ്ങളുമെല്ലാം അവരെ പഴയ സ്കൂള്‍ കാലഘട്ടത്തിലേക്കും വീണ്ടും കൂട്ടിക്കൊണ്ടുപോയി. കൂടാതെ യാത്രയുടെ ഓരോനിമിഷങ്ങളും ആവേശഭരിതവുമായി.ജീവിതത്തിന്റെ വിവിധമേഖലകളില്‍ തിരക്കുക ളിലായിരുന്നവര് മറ്റെല്ലാം മാറ്റിവെച്ചാണ് ഈ സൗഹൃദസംഗമത്തിനായി ഒത്തുചേര്‍ന്നത്. ഹംസ വയനാട്, സി.പി ഉമ്മര്‍, പി.കെ ഷാനവാസ്, പി.എം നാസര്‍, മുഹമ്മദാലി ചാലിയന്‍, പാത്തുമ്മ, സുജാത എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്കി.
