എടത്തനാട്ടുകര: മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളിലെ പ്രീപ്രൈമറി കലോത്സവം കുട്ടീസ് ഫെസ്റ്റ് ശ്രദ്ധേയമായി. സ്കൂള്‍ മാനേജര്‍ പി.ജയശങ്കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി. പ്രധാന അധ്യാപകന് പി.യൂസഫ്, ക്ലാസ് പി.ടി.എ ഭാരവാഹി സഫ്വാന, സല്‍മ സിന്‍ഫ, സ്കൂള്‍ ലീഡര്‍ അന്‍സാറുള്ള, അധ്യാപകരായ സുനിത, ഷാഹിദ, ഹസീന, കെ. ബിന്ദു, സി. സൗമ്യ, പി. ജിതേഷ്, കെ. രമ്യ, അദ്വിക് എന്നിവര്‍ സംസാരിച്ചു. രണ്ട് വേദികളിലായി ഒന്‍പത് ഇനങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറിയത്. ഒപ്പന, നാടോടിനൃത്തം, പ്രച്ഛന്നവേഷം, സംഘഗാനം ഉള്‍പ്പടെയുള്ള വിവിധമത്സരങ്ങള്‍ കാണാന്‍ രക്ഷിതാക്കള്‍, പി.ടി.എ. അംഗങ്ങള്‍ ഉള്‍പ്പടെ എത്തി. കുട്ടീസ് ഫെസ്റ്റില്‍ ഉയര്‍ന്നസ്ഥാനം നേടിയവരെ അലനല്ലൂര്‍ പഞ്ചായ ത്ത് ലിറ്റില്‍ ഫെസ്റ്റില്‍ പങ്കെടുപ്പിക്കുമെന്ന് പ്രധാന അധ്യാപകന് അറിയിച്ചു.
