പാലക്കാട്: കേരളാ സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് (കെഎസ്പിഎല്‍)സംസ്ഥാന നേതൃ ക്യാമ്പ് നവംബര്‍ 16, 17 തീയതികളില്‍ പാലക്കാട് മുണ്ടൂര്‍ യുവക്ഷേത്രയില്‍ നടക്കും. ക്യാംപിന്റെ സുഗമമായ നടത്തിപ്പിനുള്ള സ്വാഗതസംഘം രൂപീകരണ യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് സെക്രട്ടറി പി.ഇ. എ സലാം മുഖ്യപ്രഭാഷണം നടത്തി.ശിഹാബ് തങ്ങള്‍ സ്മാരകത്തില്‍ നടന്ന യോഗത്തില്‍ കെ. എസ്.പി.എല്‍. സംസ്ഥാന പ്രസിഡന്റ് അഹമ്മദ് മേത്തൊടിക അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എ.കെ.സൈനുദ്ദീന്‍ ക്യാംപ് സംഘാടനം സംബന്ധിച്ച് വിശദീകരണം നടത്തി.
എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം ഹമീദ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം. എച്ച് മുജീബ് റഹ്മാന്,പാലക്കാട് മണ്ഡലം പ്രസിഡന്റ് സൈതലവി പൂളക്കാട്,കോങ്ങാട് മണ്ഡലം പ്രസിഡന്റ് വി.എം.അന്‍വര്‍ സാദിഖ്,കെഎസ്ടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഷൗക്കത്തലി, എസ്.ഇ.യു ജില്ലാ പ്രസിഡണ്ട് പി.എം. നവാസ്,കെഎസ്പിഎല്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍. മൊയ്തീന്,ഭാരവാഹികളായ കാദര്‍ കൊടവണ്ടി,ടി.മുഹമ്മദ്,കെ.എ ഹമീദ്, സി.അബു,വി.മുസ്തഫ,ഇസ്മയില്‍ വള്ളിക്കുന്ന്,എന്‍.പി.ബഷീര്‍, ഇ.സി.നൂറുദ്ദീന്‍, കെ.അബ്ദുസ്സലാം, കെ.അബൂബക്കര്‍,ഇ.എ.സുലൈമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ജില്ലാ പ്രസിഡന്റ് പാറയില്‍ മുഹമ്മദലി സ്വാഗതവും ജനറല്‍ സെക്രട്ടറി ഹമീദ് കൊമ്പത്ത് നന്ദിയും പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്,സി.എ.എം.എ.കരീം,കളത്തില്‍ അബ്ദുള്ള, എം.എ. സമദ്,എം.എം.ഹമീദ് എന്നിവര്‍ രക്ഷാധികാരികളും മരക്കാര്‍ മാരായമംഗലം (ചെയര്‍മാ ന്), അഹമ്മദ് മേത്തൊടിക(വര്‍ക്കിങ് ചെയര്മാന്), എ.കെ.സൈനുദ്ദീന്‍(ജനറല്‍ കണ്‍വീനര്‍), പാറയില്‍ മുഹമ്മദലി,ഹമീദ് കൊമ്പത്ത് (കണ്‍വീനര്‍) എന്‍.മൊയ്തീന് (കോഓര്ഡിനേറ്റ ര്‍),കെ.എ.ഹമീദ് (ഡയറക്ടര്‍) പി.ഇ.എ.സലാം(ട്രഷറര്‍)എന്നിവര്‍ ഭാരവാഹികളുമായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
