പാരിസ്ഥിതിക ആഘാത പഠനറിപ്പോര്‍ട്ട് ഈമാസം സമര്‍പ്പിക്കും
അലനല്ലൂര്‍:വെള്ളിയാര്‍ പുഴയ്ക്ക് കുറുകെ കണ്ണംകുണ്ടില്‍ പുതിയ പാലം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പാരിസ്ഥിതിക ആഘാത പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായി, ഭൂമി വിട്ടുനല്‍കുന്നവരും റവന്യൂ വകുപ്പ്-സാമൂഹ്യപ്രത്യാഘാത വിലയിരുത്തല്‍ യൂണിറ്റ് പ്രതിനിധിക ളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നു.ഭൂമി വിട്ടുനല്‍കുന്നവരുടെ ആശങ്കകള്‍ ഈ മാസം 27-ന് അലന ല്ലൂര്‍ പഞ്ചായത്തില്‍ വെച്ച് നടക്കുന്ന പബ്ലിക് ഹിയറിങ്ങില്‍ രേഖാമൂലം അവതരിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്കി.
പാലം വരുമ്പോഴുള്ള നാശനഷ്ടങ്ങളും ഭൂമിയേറ്റെടുക്കുമ്പോഴുള്ള പ്രത്യാഘാതങ്ങളും ജനങ്ങളുടെ പ്രതീക്ഷകളുമാണ് കോട്ടയത്തെ കേരള വോളന്ററി ഹെല്‍ത്ത് സര്‍വീസസ് സംഘം സാമൂഹ്യ പ്രത്യാഘാത പഠനത്തിലൂടെ പ്രധാനമായും പരിശോധിക്കുന്നത്.പാലം വരുമ്പോള്‍ താഴ്ന്നുപോ കുന്ന സ്ഥലങ്ങളിലേക്കുള്ള പ്രവേശനമാര്‍ഗം, റാംപ്, അപ്രോച്ച് റോഡ് തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ പങ്കെടുത്തവര്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി. കൂടാതെ, നിലവിലുള്ള കോസ്വേ നിലനിര്‍ത്തുകയും ഈ ഭാഗത്ത് റെഗുലേറ്റര്‍ ചെക്ക്ഡാം നിര്‍മിക്കുകയും വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് പ്രതിനിധികള്‍, സ്ഥലമുടമകള്‍ എന്നിവരെ ഉള്‍പ്പെടുത്തി നടത്തുന്ന പബ്ലിക് ഹിയറിങ്ങില്‍ അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുകയും, പാരിസ്ഥിതിക ആഘാത പഠന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്യും.അന്തിമ റിപ്പോര്‍ട്ട് ആദ്യം വിദഗ്ദ്ധ സമിതിക്ക് സമര്‍പ്പിക്കു കയും, പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഈ മാസം 30-നുള്ളില്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുന്നുണ്ട്.
മഴക്കാലത്ത് വെള്ളത്തിനടിയിലായി കാല്‍നടയാത്ര പോലും തടസ്സപ്പെടുന്ന ദുവസ്ഥയ്ക്ക് പരി ഹാരമായാണ് പുതിയ പാലം നിര്‍മിക്കുന്നത്.ഇതിനായി 10,78,38,089 രൂപയാണ് ചെലവ് കണക്കാ ക്കിയിട്ടുള്ളത്.പദ്ധതിയുടെ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.പദ്ധതി പ്രദേശത്ത് നടന്ന യോഗത്തില്‍ അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഹബീബുള്ള അന്‍സാരി, ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ബഷീര്‍ പടുകുണ്ടില്‍, സ്ഥലമേറ്റെടുപ്പ് വിഭാഗം സ്പെഷ്യല്‍ തഹസില്‍ദാര്‍ എ. മുരളീധരന്, മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ അബ്ദുറഹ്മാന് പോത്തുകാടന്, പൊതുമരാമത്ത് പാലം വിഭാഗം അസി. എന്‍ജി നീയര് ഗിരീഷ്, കേരള വോളന്ററി ഹെല്‍ത്ത് സര്‍വീസസ് ചെയര്മാന് സാജു ഇട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

വാര്‍ത്ത കോപ്പിയടിക്കുന്നവര്‍ ശ്രദ്ധിക്കുക: www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലി ല്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ള താണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കു ന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈബര്‍സെല്ലില്‍ പരാതിപ്പെടുന്നതായിരിക്കും. വാര്ത്തയെടുക്കരുതെന്ന മുന്നറിയിപ്പുകളെ അനുസരിക്കുന്നത് നല്ലസംസ്കാരത്തിന്റെ അടയാളമാണ്. അതുള്ളവര്‍ ചെയ്യാതിരിക്കുകയെ ന്നത് പ്രധാനം. കോപ്പി ചെയ്യുന്നതുപോലെ എളുപ്പമല്ല വാര്‍ത്തകള്‍ തയാറാക്കുന്നത്. മാന്യമായ മാധ്യമപ്രവര്‍ത്തനത്തെ മാനിക്കുക, വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.