എടത്തനാട്ടുകര:മണ്ണാര്‍ക്കാട് ഉപജില്ലാ ശാസ്ത്രോത്സവം ഐ.ടി. മേളയില്‍ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ചാംപ്യന്മാരായി. യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ 94 പോയിന്റ് നേടിയാണ് സ്കൂള്‍ ഒന്നാം സ്ഥാനം നേടിയ ത്.പങ്കെടുത്ത മുഴുവന്‍ മത്സര ഇനങ്ങളിലും സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ നേട്ടങ്ങള്‍ സ്വന്തമാക്കി.
അനിമേഷന്‍, ഡിജിറ്റല്‍ പെയിന്റിങ്, പ്രോഗാമിംങ്, പ്രസന്റേഷന് എന്നിവയിലാണ് വിദ്യാര് ഥികള് മത്സരിച്ചത്. എ ഗ്രേഡോടെ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവര്‍ ജില്ലാ ശാസ്ത്രമേളയില്‍ പങ്കെടുക്കും.ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നല്കിയ ചിട്ടയായ പരിശീലനമാണ് മികച്ച വിജയത്തിന് വഴിയൊരുക്കിയത്.
വിജയികളെയും പരിശീലകരെയും സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ അനുമോദിച്ചു.പ്രിന്‍സിപ്പല്‍ എസ്.പ്രതീഭ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് കെ.എ. അബ്ദുമനാഫ് അധ്യക്ഷനായി.ലിറ്റില്‍ കൈറ്റ്സ് മെന്റര്‍ എ.സുനിത, സീനിയര്‍ അസിസ്റ്റന്റ് പി.ഹംസക്കുട്ടി, അധ്യാപകരായ വി.പി അബൂബക്കര്‍, പി.ബല്‍ക്കീസ് ഇബ്രാഹിം, വി.പി നൗഷിദ, പി.മുംതാസ്, പി.അബ്ദുസ്സലാം എന്നിവര്‍ സംസാരിച്ചു.
