മണ്ണാര്‍ക്കാട്: അട്ടപ്പാടി ചെമ്മണ്ണൂരിലുള്ള ശംസുല്‍ ഉലമ എജ്യുക്കേഷണല്‍ കോംപ്ലക്സില്‍ ബിരുദദാന സമ്മേളനവും ശംസുല്‍ ഉലമ അനുസ്മരണ സമ്മേളനവും ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ശംസുല്‍ ഉലമ എജ്യുസേണിലുള്ള ഹിഫ്ളുല്‍ ഖുര്‍ ആന്‍ അക്കാദമിയില്‍ നിന്നും ഖുര്‍ആന്‍ മന:പാഠമാക്കിയ 49 ഹാഫിളുകള്‍ക്കും, ശാമിസി കോഴ്സ് പൂര്‍ത്തിയാക്കിയ ഏഴുപേര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.
രാവിലെ എട്ടിന് വിദ്യാര്‍ഥികളുടെ ആര്‍ട്സ് ഫെസ്റ്റ് നടക്കും. വൈകിട്ട് നാലിന് പൂര്‍വ വിദ്യാര്‍ഥി സംഗമം, അഞ്ചിന് ഖത്മുല് ഖുര്‍ആന്‍ മജ്ലിസ് തുടര്‍ന്ന് ഏഴിന് പൊതുസമ്മേളനവും നടക്കും. സയ്യിദ് ഫസല്‍ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം അലവി ഫൈസി കുളപ്പറമ്പ് അധ്യക്ഷനാകും. കേന്ദ്ര മുശാവറ വൈസ് പ്രസിഡ ന്റ് എ.വി അബ്ദുറഹ്മാന് മുസ്ലിയാര് അനുസ്മരണപ്രഭാഷണം നടത്തും. സമസ്തയുടെ മറ്റുനേതാ ക്കള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ കെ.സി അബൂബക്കര്‍ ദാരിമി, ഹബീബ് ഫൈസി കോട്ടോപ്പാടം, ശരീഫ് അന്‍വരി നെല്ലിപ്പുഴ, ഷാഫി ഫൈസി കോല്‍പാടം, ഷംസുദ്ദീന് ഫൈസി മുക്കാലി, ഹാഫിള് ബഷീര്‍ മുസ്ലിയാര്, കെ.സി ബിഷര്‍, മുസ്തഫ നായാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
