പി.ജി.ഡി.ആർ.പി. പ്രവേശനം 2026
കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠനവകുപ്പിൽ 2026 അധ്യയന വർഷത്തെ പി.ജി.ഡി.ആർ.പി. പ്രവേശനത്തിനുള്ള അഭിമുഖം ഒക്ടോബർ 12, 13 തീയതികളിൽ നടക്കും. പ്രവേശന പരീക്ഷ എഴുതിയവർ അഡ്മിറ്റ് കാർഡ് സഹിതം ഹാജരാകണം. അഭിമുഖത്തിന് ഹാജരാകേണ്ടവരുടെ രജിസ്റ്റർ നമ്പർ, തീയതി, സമയം എന്നിവ ക്രമത്തിൽ :- രജിസ്റ്റർ നമ്പർ 100002 മുതൽ 100053 വരെ – ഒക്ടോബർ 12 – രാവിലെ 09.30, രജിസ്റ്റർ നമ്പർ 100054 മുതൽ 100108 വരെ – ഒക്ടോബർ 12 – ഉച്ചക്ക് 01.30, രജിസ്റ്റർ നമ്പർ 100109 മുതൽ 100159 വരെ – ഒക്ടോബർ 13 – രാവിലെ 09.30, രജിസ്റ്റർ നമ്പർ 100160 മുതൽ 100214 വരെ – ഒക്ടോബർ 13 – ഉച്ചക്ക് 01.30.
പ്രാക്ടിക്കൽ പരീക്ഷ
അഞ്ചാം സെമസ്റ്റർ ബീ.വോക്. റീടൈൽ മാനേജ്മെന്റ് ( സി.ബി.സി.എസ്.എസ്. – വി. – യു.ജി. ) നവംബർ 2026 പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 5, 6 തീയതികളിൽ നടക്കും. കേന്ദ്രം : എം.ഇ.എസ്. കേവീയം കോളേജ്, വളാഞ്ചേരി. ഷെഡ്യൂൾ വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി
പരീക്ഷാഫലം
മൂന്നും നാലും സെമസ്റ്റർ എം.എസ് സി. ക്ലിനിക്കൽ സൈക്കോളജി ( 2003 സിലബസ് – 2008, 2009 പ്രവേശനം ) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ് സി. സൈക്കോളജി ( 2003 പ്രവേശനം ) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
രണ്ടാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഹോണേഴ്സ് (2021 മുതൽ 2025 വരെ പ്രവേശനം) മാർച്ച് 2026 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
