പാലക്കാട്: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്ഗനൈസേഷന് ജില്ലാ കമ്മിറ്റി നവംബര്‍ 20-ന് പാലക്കാട് വെച്ച് സംഘടിപ്പിക്കുന്ന ജില്ലാ ഹദീസ് സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. വിസ്ഡം ഇസ്ലാമിക് ഒര്ഗേനൈസേഷന് ജോയിന്റ് സെക്രട്ടറി അര്‍ഷാദ് സ്വലാഹി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ജെ.ഷാജഹാന് അധ്യക്ഷനായി. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് സുബൈര്‍ സലഫി, ജില്ലാ സെക്രട്ടറി ഉണ്ണീന്‍ ബാപ്പു മാസ്റ്റര്‍, വൈസ് പ്രസിഡന്റ് മൂസ സ്വലാഹി, വിസ്ഡം ഇസ്ലാമിക് ജില്ലാ ട്രഷറര്‍ മുജീബ് കൊടുവായൂര്‍, സുധീര്‍ മേച്ചേരി, സനാബുല്ലാഹ് പാലക്കാട്, സലാം പാലക്കാട്, മഹറൂഫ് കടമ്പഴിപ്പുറം, ഡോ.പ്രിയാസ്, അസീസ് സ്വലാഹി, ഫുആദ് കൊപ്പം, ഹാരിഫ് കൊപ്പം എന്നിവര്‍ നേതൃത്വം നല്കി. പ്രവാചചര്യയെയും ഹദീസ് നിദാനശാസ്ത്രത്തെയും കൃത്യമായി ജനങ്ങളിലേക്കെ ത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിത്യപ്രസക്തം പ്രവാചകന് എന്ന പ്രമേയത്തില്‍ ഹദീസ് ജില്ലാ സമ്മേളനം സംഘടിപ്പിക്കുന്നത്.
